ശ്രീനിവാസൻ വധക്കേസ് : പ്രതിയെ ലക്കിടിയിലെത്തിച്ച് തെളിവെടുത്തു
ഒറ്റപ്പാലം ∙ പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് മേപ്പറമ്പ് സ്വദേശി കെ.ബഷീറിനെ ലക്കിടിയിലെത്തിച്ചു തെളിവെടുത്തു. ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16നു രാവിലെയാണു ബഷീർ ഉൾപ്പെടെയുള്ള സംഘം ലക്കിടി കിൻഫ്ര പാർക്കിനു സമീപം കാറിലും 5

ഒറ്റപ്പാലം ∙ പാലക്കാട്ടെ ആർഎസ്എസ് മുൻ നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് മേപ്പറമ്പ് സ്വദേശി കെ.ബഷീറിനെ ലക്കിടിയിലെത്തിച്ചു തെളിവെടുത്തു.
ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16നു രാവിലെയാണു ബഷീർ ഉൾപ്പെടെയുള്ള സംഘം ലക്കിടി കിൻഫ്ര പാർക്കിനു സമീപം കാറിലും 5 ബൈക്കുകളിലുമായി എത്തിയത്. ഒറ്റപ്പാലത്തെ ഒരു ബിജെപി നേതാവിനെ ലക്ഷ്യമിട്ടു മണിക്കൂറുകളോളം കാത്തുനിന്നതായി പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇവർ കിൻഫ്ര പാർക്ക് പരിസരത്തു കേന്ദ്രീകരിച്ചതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.