ചെർപ്പുളശ്ശേരി ∙ ശരണമന്ത്രങ്ങളായിരുന്നു എങ്ങും. വൃശ്ചിക പൊൻപുലരിയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മറ്റൊരു ശബരിമലയായി, അയ്യനെ കാണാൻ ആയിരങ്ങളെത്തി. അയ്യപ്പൻകാവിൽ ഇന്നലെ പുലർച്ചെ മാലയിടാനും കെട്ടുനിറയ്ക്കാനുമായി വ്രതമെടുത്ത സ്വാമിഭക്തരുടെ വൻ തിരക്കായിരുന്നു. തന്ത്രി അഴകത്ത് ശാസ്തൃശർമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെർപ്പുളശ്ശേരി ∙ ശരണമന്ത്രങ്ങളായിരുന്നു എങ്ങും. വൃശ്ചിക പൊൻപുലരിയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മറ്റൊരു ശബരിമലയായി, അയ്യനെ കാണാൻ ആയിരങ്ങളെത്തി. അയ്യപ്പൻകാവിൽ ഇന്നലെ പുലർച്ചെ മാലയിടാനും കെട്ടുനിറയ്ക്കാനുമായി വ്രതമെടുത്ത സ്വാമിഭക്തരുടെ വൻ തിരക്കായിരുന്നു. തന്ത്രി അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഇന്നലെ പുലർച്ചെ നാലിനു തന്നെ അയ്യപ്പന്റെ നടതുറന്ന് ഭക്തജനങ്ങളുടെ നിറസാന്നിധ്യമറിയിച്ചു. 

സ്വാമിയേ... ശരണമയ്യപ്പാ എന്ന മന്ത്രധ്വനികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഗുരുസ്വാമിമാരായ പി.മണികണ്ഠൻ, നാരായണൻ, രാധാകൃഷ്ണൻ, സി.സേതുമാധവൻ, വി.ബാലകൃഷ്ണൻ എന്നിവർ അയ്യപ്പഭക്തരെ മാല അണിയിച്ചു. മണ്ഡലാരംഭദിനത്തിൽ കന്നിസ്വാമിമാരും മാളികപ്പുറങ്ങളും ഉൾപ്പെടെ നാലായിരത്തോളം പേർ ശബരീശ ദർശനത്തിനായി മാലയിട്ടു. ഇന്നലെ വൈകിട്ടും ബുധനാഴ്ച രാവിലെയും വൈകിട്ടുമായി ആയിരത്തിലേറെ പേരും  ശബരിമലയ്ക്കു പോകാനായി മാലയിട്ടു. അ‍ഞ്ഞൂറിലേറെ പേരുടെ കെട്ടുനിറയുമുണ്ടായി. രണ്ടു ദിവസങ്ങളിലായി മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനും ദർശനത്തിനുമായി പതിനായിരത്തിലേറെ പേരാണു ചെർപ്പുളശ്ശേരിയിലെ അയ്യപ്പസന്നിധിയിലെത്തിയത്. 

ADVERTISEMENT

മണ്ഡലപുലരിയിലെ നവഗ്രഹപൂജയ്ക്ക് മേൽശാന്തി തെക്കുംപറമ്പത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമികത്വമേകി. 41 ദിവസത്തെ വിശേഷാൽ തന്ത്രിപുജ, നവകം, പഞ്ചഗവ്യം, ചുറ്റുവിളക്ക്,കേളി എന്നിവയ്ക്കും തുടക്കമായി. കളഭാഭിഷേകത്തോടെയാണു മണ്ഡല ഉത്സവത്തിനു സമാപനം. മണ്ഡലം മുഴുവൻ നീളുന്ന അയ്യപ്പൻ തീയാട്ടിന് അഗ്രശാലയിൽ കൂറയിട്ടു. തിയ്യാടി ജയചന്ദ്രൻ നമ്പ്യാർ കാർമികത്വം വഹിച്ചു. ഡിസംബർ 10നാണു ദേശവിളക്ക് ആഘോഷം. മണ്ഡല ഉത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് നിത്യേന പ്രഭാത ഭക്ഷണ വിതരണവും വിരിവയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് മാനേജിങ് ട്രസ്റ്റി കെ.കെ.രഘുനാഥ് അറിയിച്ചു.