പൊള്ളാച്ചി ∙ പഴനി അടിവാരത്തിലുള്ള ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പള്ളുരുത്തി സ്വദേശികളായ രഘുറാം (46), ഭാര്യ ഉഷ (44) എന്നിവരെയാണു മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തിങ്കളാഴ്ചയാണു പഴനിയിലെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് രാവിലെയാണ് ഇവർ ലോഡ്ജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊള്ളാച്ചി ∙ പഴനി അടിവാരത്തിലുള്ള ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പള്ളുരുത്തി സ്വദേശികളായ രഘുറാം (46), ഭാര്യ ഉഷ (44) എന്നിവരെയാണു മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തിങ്കളാഴ്ചയാണു പഴനിയിലെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് രാവിലെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്.

ഇന്നലെ വൈകിട്ട് അഞ്ചു മണി കഴിഞ്ഞിട്ടും മുറി തുറക്കാഞ്ഞതിനെത്തുടർന്നു സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പൊലീസിനു വിവരം നൽകി. പൊലീസെത്തി വാതിൽ തകർത്ത്, അകത്തു കയറിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലുള്ള പരിചയക്കാരും സുഹൃത്തുക്കളുമായ പത്തംഗ സംഘം മാനസികമായി പീഡിപ്പിച്ചെന്നും കോടതി കയറേണ്ടി വന്നെന്നും ഇതിലുണ്ടായ മാനസിക വിഷമത്താലാണ് ജീവനൊടുക്കുന്നതെന്നും രഘുറാമിന്റെ പോക്കറ്റിൽ നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പിലുണ്ട്.

ADVERTISEMENT

മരണത്തിനു കാരണക്കാരായവർ ബിജെപി, കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാദേശിക നേതാക്കളാണെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്നും കൊച്ചി പൊലീസിനു വിവരം കൈമാറിയെന്നും പഴനി അടിവാരം പൊലീസ് അറിയിച്ചു. മൃതദേഹം പഴനി സർക്കാർ ആശുപത്രി മോർച്ചറിയിൽ.