പാലക്കാട് ∙ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേഭാരത് റൂട്ടിൽ ഓടിക്കുന്നതിനു തടസ്സമില്ലെന്നു റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷന് അനുവദിച്ച രണ്ടു വന്ദേഭാരത് എക്സ്പ്രസുകളിലൊന്നു കോയമ്പത്തൂർ –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേഭാരത് റൂട്ടിൽ ഓടിക്കുന്നതിനു തടസ്സമില്ലെന്നു റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷന് അനുവദിച്ച രണ്ടു വന്ദേഭാരത് എക്സ്പ്രസുകളിലൊന്നു കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കാമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരുവിനും കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എസി ഡബിൾ ഡെക്കർ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടി വന്ദേഭാരത് എക്സ്പ്രസായി ഓടിക്കാമെന്നാണു മറ്റൊരു നിർദേശം.

റെയിൽവേ പുതുതായി നിർമിക്കുന്ന മിനി വന്ദേഭാരത് ഗണത്തിലുള്ള ചെറിയ ട്രെയിനുകളായിരിക്കും ഈ റൂട്ടിൽ ഓടുകയെന്നു വ്യക്തമായിട്ടുണ്ട്. വലിയ ട്രെയിനുകളിൽ 16 കോച്ചുകൾ ലഭ്യമാവുമ്പോൾ ഈ ട്രെയിനിൽ എട്ടു കോച്ചുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആകെ 564 സീറ്റുകളുണ്ടാകും. ഉദയ് എക്സ്പ്രസ് റെയിൽവേയ്ക്കു കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും ഇരുന്നൂറിൽ താഴെ സീറ്റുകളിൽ മാത്രമാണ് യാത്രക്കാരുള്ളത്. ഈ ട്രെയിൻ പാലക്കാട് ടൗണിലേക്കു നീട്ടുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലുണ്ട്. സേലം ഡിവിഷൻ പൂർണസമ്മതം അറിയിച്ചിട്ടും റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ടില്ല. ഈ ട്രെയിനിനു പകരം മിനി വന്ദേഭാരത് ഓടിച്ചു കോഴിക്കോട്ടേക്കു സർവീസ് നീട്ടിയാൽ ലാഭകരമാക്കാമെന്നു റെയിൽവേ അധികൃതർ കരുതുന്നു. ‌‌

ADVERTISEMENT

കോയമ്പത്തൂർ – കോഴിക്കോട് റൂട്ടിൽ വന്ദേഭാരത് ഓടിക്കുന്നതിനു കാര്യമായ തടസ്സങ്ങളില്ല. വാളയാറിലെ വനപ്രദേശത്തും ഷൊർണൂർ ജംക്‌ഷനിലും മാത്രമാണു വേഗം കുറയ്ക്കേണ്ടി വരിക. ഷൊർണൂർ – കോഴിക്കോട് പാതയിൽ 110 കിലോമീറ്റർ വരെ വേഗം അനുവദിച്ചിട്ടുള്ളതിനാൽ രണ്ടര മണിക്കൂർ കൊണ്ടു കോഴിക്കോട്ടു നിന്നു കോയമ്പത്തൂരിൽ എത്താനാകും. അതേസമയം, കേരളത്തിലെ റെയിൽവേ ഡിവിഷനുകളോ ജനപ്രതിനിധികളോ ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. ബജറ്റ് ചർച്ചയിൽ ഈ വിഷയം ഉയർത്തിയാൽ പരിഗണിക്കപ്പെടും എന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.