മുനിസിപ്പൽ ബസ് സ്റ്റാൻഡ്: നിർമാണോദ്ഘാടനം ആറിന്
പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ടെർമിനൽ നിർമാണത്തിന് മാർച്ച് 6നു ആരംഭം കുറിക്കും. അന്നു വൈകിട്ട് 4.30നു വി.കെ.ശ്രീകണ്ഠൻ എംപി തറക്കല്ലിടും. നഗരസഭാധ്യക്ഷ പ്രിയ അജയൻ അധ്യക്ഷയാകും. ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ പങ്കെടുക്കും. നിർമാണം ആരംഭിച്ചു 4 മാസത്തിനുള്ളിൽ

പാലക്കാട് ∙ മുനിസിപ്പൽ സ്റ്റാൻഡ് ബസ് ടെർമിനൽ നിർമാണത്തിന് മാർച്ച് 6നു ആരംഭം കുറിക്കും. അന്നു വൈകിട്ട് 4.30നു വി.കെ.ശ്രീകണ്ഠൻ എംപി തറക്കല്ലിടും. നഗരസഭാധ്യക്ഷ പ്രിയ അജയൻ അധ്യക്ഷയാകും. ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ പങ്കെടുക്കും. നിർമാണം ആരംഭിച്ചു 4 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന വിധത്തിലാണു നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നു നിർവഹണ ഉദ്യോഗസ്ഥർ കെ.സി.സുബ്രഹ്മണ്യൻ അറിയിച്ചു. നിർമാണോദ്ഘാടനത്തിനു മുന്നോടിയായി ഇന്നലെ നഗരസഭയിൽ അധ്യക്ഷ പ്രിയ അജയൻ, വി.കെ.ശ്രീകണ്ഠൻ എംപി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു. വി.കെ.ശ്രീകണ്ഠൻ എംപി വികസന ഫണ്ടിൽ നിന്നനുവദിച്ച 2 കോടി രൂപ ചെലവിലാണ് ബസ് ടെർമിനൽ നിർമിക്കുന്നത്.
ഒരേ സമയം 3 വശങ്ങളിലായി 15 ബസുകൾ നിർത്തിയിടാവുന്ന വിധത്തിലാണ് ടെർമിനൽ സജ്ജമാക്കുക. മേയ് അവസാനത്തോടെ നിർമാണം പൂർത്തിയാക്കും. അടുത്ത മഴയ്ക്കു മുൻപ് മുനിസിപ്പൽ സ്റ്റാൻഡ് ടെർമിനൽ നിന്ന് ബസ് സർവീസുകൾ ആരംഭിക്കുമെന്ന ശുഭ പ്രതീക്ഷയിലാണു യാത്രക്കാർ. തടസ്സമില്ലാതെ പ്രവൃത്തി മുന്നോട്ടുപോയാൽ നിശ്ചയിച്ച സമയത്തിനകം നിർമാണം പൂർത്തിയാക്കാനാകും. ഇക്കാര്യം ഉറപ്പാക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപിയും നിർദേശിച്ചിട്ടുണ്ട്. നഗരസഭയുടെ ഭാഗത്തു നിന്നുള്ള സഹകരണവും സഹായങ്ങളും അധ്യക്ഷ പ്രിയ അജയനും ഉറപ്പു നൽകിയിട്ടുണ്ട്.
മുനിസിപ്പൽ സ്റ്റാൻഡ്
2018ൽ ഓഗസ്റ്റിൽ സമീപത്തെ കെട്ടിടം തകർന്നു വീണതോടെയാണ് മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. ബലക്കുറവ് സ്ഥിരീകരിച്ചതോടെ 2018 അവസാനം സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റി. ഇതിനിടെ മുനിസിപ്പൽ സ്റ്റാൻഡിലെ ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്കു മാറ്റിയിരുന്നു.
മാറ്റിയ ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിലേക്കു തിരിച്ചെത്തിക്കാൻ അന്നു മുതൽ തുടങ്ങിയ ശ്രമം ഇപ്പോഴും പൂർണതോതിൽ വിജയിച്ചിട്ടില്ല. ബസുകൾ മുനിസിപ്പൽ സ്റ്റാൻഡ് വഴി സർവീസ് നടത്തണമെന്ന് റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവുണ്ടെങ്കിലും പൂർണതോതിൽ പാലിക്കപ്പെടുന്നില്ല.