പാലക്കാട് ∙ അമൃത് പദ്ധതിയിൽ നഗരസഭ മലമ്പുഴയിൽ നിർമിച്ച 45 ദശലക്ഷം ലീറ്ററിന്റെ പ്ലാന്റടക്കം പൂർണതോതിൽ ഉപയോഗപ്പെടുത്തി നഗരത്തിലെ ശുദ്ധജല വിതരണം സുഗമമാക്കാൻ ജല അതോറിറ്റി നടപടി തുടങ്ങി. കൂടുതൽ ജലം ശുദ്ധീകരിച്ചു നഗരത്തിലേക്കു ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി ടാങ്കുകൾ പൂർണതോതിൽ നിറയ്ക്കും. ഉയർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അമൃത് പദ്ധതിയിൽ നഗരസഭ മലമ്പുഴയിൽ നിർമിച്ച 45 ദശലക്ഷം ലീറ്ററിന്റെ പ്ലാന്റടക്കം പൂർണതോതിൽ ഉപയോഗപ്പെടുത്തി നഗരത്തിലെ ശുദ്ധജല വിതരണം സുഗമമാക്കാൻ ജല അതോറിറ്റി നടപടി തുടങ്ങി. കൂടുതൽ ജലം ശുദ്ധീകരിച്ചു നഗരത്തിലേക്കു ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി ടാങ്കുകൾ പൂർണതോതിൽ നിറയ്ക്കും. ഉയർന്ന പ്രദേശങ്ങളിലേക്കുൾപ്പെടെ വെള്ളം എത്തിക്കാനാണു നടപടി. അടുത്ത 25 വർഷത്തേക്കുള്ള ശുദ്ധജല വിതരണം ലക്ഷ്യമിട്ടാണു മലമ്പുഴയിൽ പുതിയ പ്ലാന്റ് സജ്ജമാക്കിയിട്ടുള്ളത്.

∙ കൽമണ്ഡപം ടാങ്കിൽ നേരത്തെ തന്നെ വെള്ളം കയറ്റിത്തുടങ്ങിയിരുന്നു. ഇതു പൂർണശേഷിയിലേക്ക് ഉയർത്തി
∙ പുറമെ 23.5 ലക്ഷം ലീറ്റർ ശേഷിയുള്ള മൂത്താന്തറ ടാങ്കിലേക്കും വെള്ളം കയറ്റിത്തുടങ്ങി
∙ വെണ്ണക്കര മേഖലയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാനായി സ്ഥാപിച്ച പുതിയ ലൈൻ ഉടൻ ചാർജ് ചെയ്യും
∙ നഗരത്തിലേക്കുള്ള ജലവിതരണം പൂർണമായും 45 എംഎ‍ൽഡി പ്ലാന്റിൽ നിന്നാക്കി മാറ്റും
∙ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം 9 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റിൽ നിന്നാണ്.     ഇത്തരത്തിൽ 2 മേഖലകളായി തിരിച്ചു ജലവിതരണം കൂടുതൽ സുഗമമാക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി.
3 പഞ്ചായത്തുകളിൽ ജല വിതരണത്തിൽ തടസ്സം
മലമ്പുഴ 9 എംഎൽഡി പ്ലാന്റിനോടനുബന്ധിച്ചുള്ള ലൈനിലെ ചോർച്ചയെത്തുടർന്ന് പമ്പിങ് നിർത്തിയതോടെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങി. ഇന്നും ഭാഗികമായി ജലവിതരണം മുടങ്ങും. ചോർച്ച പരിഹരിക്കാൻ ജല അതോറിറ്റി ശ്രമം തുടങ്ങി.