തത്തേങ്ങലം ശുദ്ധജല പദ്ധതി: വെള്ളമില്ല, ക്രമക്കേടെന്ന് പരാതി; പ്രതിഷേധം
മണ്ണാർക്കാട് ∙ തത്തേങ്ങലം ശുദ്ധജല പദ്ധതി പൂർത്തിയാക്കിയതു കിണറ്റിലെ പാറ പൊട്ടിക്കാതെ. പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും നാട്ടുകാർ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയാണ് (സിൽക്) തത്തേങ്ങലം ശുദ്ധജല പദ്ധതി

മണ്ണാർക്കാട് ∙ തത്തേങ്ങലം ശുദ്ധജല പദ്ധതി പൂർത്തിയാക്കിയതു കിണറ്റിലെ പാറ പൊട്ടിക്കാതെ. പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടെന്നും വിജിലൻസ് അന്വേഷിക്കണമെന്നും നാട്ടുകാർ. എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളയാണ് (സിൽക്) തത്തേങ്ങലം ശുദ്ധജല പദ്ധതി നിർമാണം കരാർ എടുത്തത്. കിണറും മോട്ടറും ടാങ്കും ഒരുക്കി വീടുകൾക്കു പൈപ്പ് കണക്‌ഷൻ നൽകുന്നതാണു പദ്ധതി.
മൂന്നു മാസം മുൻപാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. വേനൽ കനത്തതോടെ കിണറ്റിൽ വെള്ളമില്ലാതായി. പദ്ധതി നടത്തിപ്പിലെ ക്രമക്കേടാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. കിണർ കുഴിക്കുന്ന സമയത്ത് പാറ കണ്ടതോടെ പാറ പൊട്ടിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.
എന്നാൽ പാറ പൊട്ടിക്കാൻ പണം തികയില്ലെന്നു പറഞ്ഞു കരാറുകാരൻ പദ്ധതിയുമായി മുന്നോട്ടു പോയെന്നു നാട്ടുകാർ പറഞ്ഞു. കിണർ താഴ്ത്തുന്നതിനു പകരം എസ്റ്റിമേറ്റിൽ പറഞ്ഞ ആഴം ലഭിക്കാനായി റിങ് മുകളിലേക്കു സ്ഥാപിക്കുകയാണുണ്ടായത്. ഇരുപത് ലക്ഷം രൂപ ചെലവഴിച്ചെങ്കിലും വെള്ളം കിട്ടാത്ത സാഹചര്യത്തിൽ പദ്ധതി നടത്തിപ്പിനെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തിലും പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയില്ലെന്നു പഞ്ചായത്തംഗം നജ്മുന്നിസ പറഞ്ഞു.
അതേസമയം പദ്ധതിയിൽ നിന്നു വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതു പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് നടപടി സ്വീകരിക്കുമെന്നും എൻ.ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു. പ്രതിദിനം 10000 ലീറ്റർ വെള്ളമാണ് പദ്ധതിയുടെ ശേഷിയെന്നും നിലവിൽ ശേഷിയുടെ മൂന്ന് മടങ്ങ് വെള്ളമാണ് എടുക്കുന്നതെന്നും അതാണ് വെള്ളം ലഭിക്കാതിരിക്കാൻ കാരണമെന്നുമാണു നിർമാണക്കരാർ ഏറ്റെടുത്ത സിൽക് അധികൃതർ അറിയിച്ചതെന്നും എംഎൽഎ പറഞ്ഞു.