കൊല്ലങ്കോട് ∙ അരിക്കൊമ്പനെ മാറ്റുന്നത് എവിടേക്കെന്നു സർക്കാരിനു തീരുമാനിക്കാമെന്ന ഹൈക്കോടതി നിർദേശം പറമ്പിക്കുളത്തിനു താൽക്കാലിക ആശ്വാസം നൽകിയെങ്കിലും ആശങ്ക അകലുന്നില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടു വരില്ലെന്നു സർക്കാർ പ്രഖ്യാപിക്കുന്നതു വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട് ∙ അരിക്കൊമ്പനെ മാറ്റുന്നത് എവിടേക്കെന്നു സർക്കാരിനു തീരുമാനിക്കാമെന്ന ഹൈക്കോടതി നിർദേശം പറമ്പിക്കുളത്തിനു താൽക്കാലിക ആശ്വാസം നൽകിയെങ്കിലും ആശങ്ക അകലുന്നില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടു വരില്ലെന്നു സർക്കാർ പ്രഖ്യാപിക്കുന്നതു വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണു മുതലമട പഞ്ചായത്ത് സർവകക്ഷി കൂട്ടായ്മ.

പറമ്പിക്കുളത്തും ചാലക്കുടി വാഴച്ചാലിലും ആദിവാസികൾ ഉൾപ്പെടുന്ന ജനവിഭാഗത്തിന്റെ ഭീതി സർക്കാരിനു കണ്ടില്ലെന്നു നടിക്കാനാവില്ല. സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നു നെന്മാറ എംഎൽഎ കെ.ബാബു പ്രതീക്ഷ പങ്കുവയ്ക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എംഎൽഎ സമര പരിപാടികൾ അവസാനിപ്പിച്ചു എന്നു പറഞ്ഞുവെങ്കിലും സർക്കാർ പ്രഖ്യാപനം വരും വരെ സമരം തുടരാനാണു മുതലമട പഞ്ചായത്ത് സർവകക്ഷി ജനകീയ സമരസമിതിയുടെ തീരുമാനം. അതിന്റെ ഭാഗമായുള്ള ജനകീയ പ്രതിഷേധ പൊതുയോഗം ഇന്നു വൈകിട്ടു 4നു മുതലമട കാമ്പ്രത്ത്ചള്ളയിൽ നടക്കും.

ADVERTISEMENT

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടു വരില്ലെന്നു സർക്കാർ ഉറപ്പു നൽകുന്നതു വരെ ജനകീയ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു മുതലമട പഞ്ചായത്ത് സർവകക്ഷി ജനകീയ സമിതി തീരുമാനിച്ചു. ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി, ഉപാധ്യക്ഷൻ എം.താജുദ്ദീൻ എന്നിവരും സർവകക്ഷി ജനകീയ കൂട്ടായ്മ പ്രവർത്തകരും ഇന്നു വനം മന്ത്രി എ.കെ.ശശീന്ദ്രനെ കാണും.പറമ്പിക്കുളം ആദിവാസി ഊരിലെ ജനങ്ങളുടെ ആശങ്ക അറിയിക്കുന്നതിനൊപ്പം വനാവകാശ നിയമപ്രകാരം അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഗോത്രജനതയുടെ ആവശ്യവും വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

ഇതുകൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർക്കും ജനങ്ങളുടെ ആശങ്കയറിയിച്ചു കത്തു നൽകും. ഇന്നു വൈകിട്ടു നാലിനു കാമ്പ്രത്ത്ചള്ളയിൽ സംഘടിപ്പിക്കുന്ന പൊതുയോഗം രമ്യാ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് അധ്യക്ഷ പി.കൽപനാദേവി, ഉപാധ്യക്ഷൻ എം.താജുദ്ദീൻ, സമര സമിതി ചെയർമാൻ പി.മാധവൻ, കൺവീനർ ആർ.ചന്ദ്രൻ, എ.മോഹൻ, ജി.വിൻസെന്റ്, വി.പി.നിജാമുദ്ദീൻ, എം.കെ.തങ്കവേലു, രവി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുന്ന വിധി: ശശീന്ദ്രൻ

തിരുവനന്തപുരം ∙ അരിക്കൊമ്പൻ വിഷയത്തിൽ കോടതിയിൽ നിന്നുണ്ടായതു സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധിയെഴുത്താണെന്നു മന്ത്രി എ.െക.ശശീന്ദ്രൻ. കൃത്യമായ വിധി പ്രഖ്യാപിക്കുന്നതിനു പകരം ഉത്തരവാദിത്തം കോടതി സർക്കാരിന്റെ തലയിലേക്കാണ് ഇട്ടത്. മറ്റിടങ്ങളിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന്റെ സാധ്യതകൾ ആരായും. നിയമപരമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.കോടതിയെ വിമർശിക്കാനോ പരാതി പറയാനോ ആഗ്രഹിക്കുന്നില്ല. അതേസമയം, ജനങ്ങളുടെ പ്രതിഷേധം സർക്കാരിനു പരിഗണിക്കാതിരിക്കാനാകില്ല. വനം വകുപ്പിനു കീഴിലുള്ള ആനവളർത്തൽ കേന്ദ്രത്തിലേക്കു മാറ്റുന്നതാണ് ഉചിതമെന്ന കാഴ്ചപ്പാടാണു സർക്കാ‍രിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

കോടതി നിർദേശം ആശ്വാസം: കെ.ബാബു എംഎൽഎ

മുതലമട ∙ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റണമെന്ന കാര്യം സർക്കാരിനു തീരുമാനിക്കാമെന്ന ഹൈക്കോടതി നിർദേശം പറമ്പിക്കുളത്തുകാർക്ക് ആശ്വാസം പകരുന്നതാണെന്നു കെ.ബാബു എംഎൽഎ പറഞ്ഞു. കെ.ബാബു എംഎൽഎ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പറമ്പിക്കുളത്തുകാരുടെ വികാരം കണക്കിലെടുത്ത് സർക്കാർ ഉചിതമായ തീരുമാനമെടുക്കും. പറമ്പിക്കുളത്തെയും നെന്മാറ മണ്ഡലത്തിലെയും ജനങ്ങളുടെ ആശങ്ക ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പറമ്പിക്കുളത്തെ നിലവിലെ പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തി വയ്ക്കുകയാണെന്നും കെ.ബാബു എംഎൽഎ പറഞ്ഞു.