പാലക്കാട് ∙ അധികം മൂപ്പില്ലാത്ത വിത്തുപയോഗിച്ച് എല്ലാവരും ഒരേ സമയം ഒരേ രീതിയിൽ കൃഷിയിറക്കി കൊയ്യുന്ന ഏകീകൃത കൃഷി പാലക്കാട്ടെ പാടശേഖരങ്ങളിലും നടപ്പാക്കാൻ ധാരണ. ഇതിനനുസരിച്ചു വിത്തിറക്കവും നടീലും ജലസേചനവും ക്രമപ്പെടുത്തി കാർഷിക കലണ്ടർ തയാറാക്കും. മേയ് അവസാനം മുതൽ ജൂൺ ആദ്യം വരെ ഞാറ്റടി തയാറാക്കി ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ അധികം മൂപ്പില്ലാത്ത വിത്തുപയോഗിച്ച് എല്ലാവരും ഒരേ സമയം ഒരേ രീതിയിൽ കൃഷിയിറക്കി കൊയ്യുന്ന ഏകീകൃത കൃഷി പാലക്കാട്ടെ പാടശേഖരങ്ങളിലും നടപ്പാക്കാൻ ധാരണ. ഇതിനനുസരിച്ചു വിത്തിറക്കവും നടീലും ജലസേചനവും ക്രമപ്പെടുത്തി കാർഷിക കലണ്ടർ തയാറാക്കും. മേയ് അവസാനം മുതൽ ജൂൺ ആദ്യം വരെ ഞാറ്റടി തയാറാക്കി ജൂൺ പതിനഞ്ചോടെ നടീൽ തുടങ്ങി സെപ്റ്റംബറിൽ കൊയ്ത്തു സാധ്യമാക്കണം. ഒക്ടോബറിൽ രണ്ടാംവിളയിറക്കണം. നവംബർ ആദ്യം തന്നെ ജലസേചനം ഉറപ്പാക്കി ഫെബ്രുവരി അവസാനം, മാർച്ച് ആദ്യത്തോടെ രണ്ടാംവിള കൊയ്തെടുക്കണം. മഴ കൂടി കണക്കിലെടുത്ത് ഈ രീതിയിൽ ജലസേചന കലണ്ടർ തയാറാക്കും.  ഒന്നാം വിളയിറക്കം വൈകാതിരിക്കാൻ ഞാറ്റടി തയാറാക്കുന്നതിലും ഇതേ രീതി പിന്തുടരും.

പാടശേഖരം അടിസ്ഥാനത്തിൽ ജലസേചന സൗകര്യം ഉള്ളിടത്ത് ഞാറ്റടി തയാറാക്കി മറ്റിടങ്ങളിലേക്കും ലഭ്യമാക്കണം. ഞാറു പറിച്ചു നടാനാവുമ്പോഴേക്കും മഴ  ലഭിക്കുമെന്നാണു പ്രതീക്ഷ.  ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയിൽ നടന്ന മലമ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിലാണു തീരുമാനം. മലമ്പുഴ ഡാം എക്സിക്യൂട്ടീവ് എൻജിനീയർ ഡി.അനിൽകുമാർ, കൃഷി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് എ.നന്ദകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.  മഴയില്ലെങ്കിൽ മേയ് അവസാനത്തോടെ ഞാറ്റടി തയാറാക്കാനായി വാലറ്റം വരെ വെള്ളം കിട്ടുന്ന വിധത്തിൽ മലമ്പുഴ ഡാം തുറക്കണമെന്നു കർഷക പ്രതിനിധികൾ ആവശ്യപ്പെട്ടു.

ADVERTISEMENT

നിലവിൽ മലമ്പുഴയിൽ ഇതിനുള്ള വെള്ളം ഇല്ലെങ്കിലും മഴയുടെ ലഭ്യതയനുസരിച്ചു അടുത്ത മാസം വീണ്ടും ഉപദേശകസമിതി യോഗം ചേർന്നു തീരുമാനമെടുക്കും. ഏറെ പ്രതിസന്ധികൾ തരണം ചെയ്തു കഴിഞ്ഞ രണ്ടാംവിളയ്ക്ക് റെക്കോർഡ‍് ജലസേചനം വഴി മികച്ച നെല്ലുൽപാദനത്തിനു സഹായിച്ച മലമ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഡി.അനിൽകുമാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും യോഗത്തിൽ അഭിനന്ദനം. ജില്ലാ കലക്ടറും ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. പാടശേഖര സമിതികളിൽ നിന്നുള്ള ആവശ്യപ്രകാരം വിത്തു ലഭ്യമാക്കാൻ സംസ്ഥാന വിത്തു വികസന അതോറിറ്റിക്ക് അപേക്ഷകൾ കൈമാറിയതായി കൃഷി വകുപ്പ് അറിയിച്ചു.

സംസ്ഥാന വിത്തു വികസന അതോറിറ്റിയിൽ നിന്നു നാഷനൽ സീഡ് കോർപറേഷനിൽ നിന്നോ വിത്ത് യഥാസമയം ലഭ്യമാക്കുമെന്നും ഉറപ്പ് നൽകി പാലക്കാട്ടെ ഭൂരിഭാഗം കർഷകരും ഉമ നെൽവിത്താണ് ഉപയോഗിക്കുന്നത്.  140 ദിവസം വരെയാണു മൂപ്പ്. നല്ല വിളവും ലഭിക്കും. ഉമ വിത്ത് ഉപയോഗിക്കുമ്പോൾ ഒന്നും രണ്ടും വിളകളിലായി 280 ദിവസം വേണം. ഉമയ്ക്കു പകരം മറ്റു വിത്തില്ലെന്നും കർഷകർ പറഞ്ഞു. പാലക്കാട്ട് പകുതി കർഷകരും ഒന്നാംവിളയ്ക്കു പൊടിവിതയാണു പതിവ്.

ADVERTISEMENT

വിഷു കഴിഞ്ഞാൽ പാടത്തു വിതയ്ക്കുന്നതാണു പതിവ്. എന്നാൽ ഇത്തവണ വേനൽമഴ വേണ്ടത്ര ലഭിക്കാത്തതിനാൽ പൊടിവിതയ്ക്കു പാടം സജ്ജമാക്കാനായിട്ടില്ല.പ്രളയം ഒഴിവാക്കാൻ ഡാമുകൾക്കുള്ള റൂൾ കർവ് നിബന്ധന വെള്ളം വെറുതെ പാഴാക്കാൻ ഇടയാക്കുന്നതായി കർഷകർ അഭിപ്രായപ്പെട്ടു. സാഹചര്യം കൂടി നോക്കി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണമെന്നും തുറന്നു വിടുന്ന വെള്ളം കരുതിവച്ചാൽ അത് കൃഷിക്കു സഹായകരമാകുമെന്നും കൃഷിക്കാർ പറഞ്ഞു

Show comments