പാലക്കാട് ∙ എഐ (നിർമിതബുദ്ധി) ക്യാമറകൾ പ്രവർത്തനം തുടങ്ങി ആറു ദിവസം പിന്നിട്ടതോടെ ജില്ലയിലെ നിയമ ലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി മോട്ടർ വാഹന വകുപ്പ്. ഈ മാസം 20നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അതിനു തലേദിവസം ജില്ലയിലെ 48 ക്യാമറകൾ കണ്ടെത്തിയതു 1,006 നിയമ ലംഘനങ്ങളായിരുന്നു.ഉദ്ഘാടന ദിവസം 76 ആയി കുറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എഐ (നിർമിതബുദ്ധി) ക്യാമറകൾ പ്രവർത്തനം തുടങ്ങി ആറു ദിവസം പിന്നിട്ടതോടെ ജില്ലയിലെ നിയമ ലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി മോട്ടർ വാഹന വകുപ്പ്. ഈ മാസം 20നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അതിനു തലേദിവസം ജില്ലയിലെ 48 ക്യാമറകൾ കണ്ടെത്തിയതു 1,006 നിയമ ലംഘനങ്ങളായിരുന്നു. 

ഉദ്ഘാടന ദിവസം 76 ആയി കുറഞ്ഞു. എന്നാൽ ഒരു മാസം പിഴ ഈടാക്കില്ലെന്നു മന്ത്രി പറഞ്ഞതോടെ നിയമ ലംഘനങ്ങളുടെ എണ്ണം അൽപം കൂടി. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവയും അനധികൃത വാഹന പാർക്കിങുമാണു കൂടുതലും. പദ്ധതിയുടെ ഉദ്ഘാടനത്തിനു മുൻപുള്ള അത്ര നിയമ ലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന ആശ്വാസത്തിലാണു അധികൃതർ. മേയ് 19വരെ മുന്നറിയിപ്പ് നോട്ടിസ് നൽകുമെന്നു മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആർക്കും അയച്ചിട്ടില്ല.

ADVERTISEMENT

പ്രതിദിനം ആയിരക്കണക്കിനു പേർക്കു നോട്ടിസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണു വെല്ലുവിളി. നിയമ ലംഘനം കണ്ടെത്തിയാൽ വാഹന ഉടമയുടെ മൊബൈലിലേക്കു സന്ദേശം അയക്കുകയും തുടർന്ന് നോട്ടിസ് തപാലിൽ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി. 

കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ എസ്എംഎസ് അയച്ചാൽ പിഴ ചുമത്തേണ്ടി വരും. ജില്ലയിലെ കൺട്രോൾ റൂം പൂർണമായി സജ്ജമായിട്ടില്ല. ജീവനക്കാർക്കു പരിശീലനവും നൽകേണ്ടതുണ്ട്. ഇത് ഉടൻ പൂർത്തിയാക്കുമെന്നു കെൽട്രോൺ അധികൃതർ അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ക്യാംപെയ്നും ആരംഭിക്കുമെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. 

ADVERTISEMENT

ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ ജില്ലയിൽ ഹെൽമറ്റ് വിൽപന വർധിച്ചതായി വ്യാപാരികൾ പറഞ്ഞു. പിന്നിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ക്യാമറയിൽ കുടുങ്ങും. കുട്ടികളുടെ ഹെൽമറ്റിനാണു ആവശ്യക്കാർ ഏറെ. 4 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധമാണ്.