പാലക്കാട്∙ പാർട്ടിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും സൗമ്യതയും തികഞ്ഞ അച്ചടക്കവും പുലർത്തിയ നേതാവായിരുന്നു എം.ചന്ദ്രൻ. പ്രസംഗത്തെക്കാൾ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പാർട്ടിയെ വളർത്തിയത്. പല വിഷയങ്ങളിലും വിട്ടുനിൽക്കുകയും വഴിമാറി നടക്കുകയും ചെയ്ത പ്രവർത്തകരെ ഒരുമിപ്പിച്ച് അദ്ദേഹം സംഘാടക മികവു

പാലക്കാട്∙ പാർട്ടിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും സൗമ്യതയും തികഞ്ഞ അച്ചടക്കവും പുലർത്തിയ നേതാവായിരുന്നു എം.ചന്ദ്രൻ. പ്രസംഗത്തെക്കാൾ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പാർട്ടിയെ വളർത്തിയത്. പല വിഷയങ്ങളിലും വിട്ടുനിൽക്കുകയും വഴിമാറി നടക്കുകയും ചെയ്ത പ്രവർത്തകരെ ഒരുമിപ്പിച്ച് അദ്ദേഹം സംഘാടക മികവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പാർട്ടിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും സൗമ്യതയും തികഞ്ഞ അച്ചടക്കവും പുലർത്തിയ നേതാവായിരുന്നു എം.ചന്ദ്രൻ. പ്രസംഗത്തെക്കാൾ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പാർട്ടിയെ വളർത്തിയത്. പല വിഷയങ്ങളിലും വിട്ടുനിൽക്കുകയും വഴിമാറി നടക്കുകയും ചെയ്ത പ്രവർത്തകരെ ഒരുമിപ്പിച്ച് അദ്ദേഹം സംഘാടക മികവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ പാർട്ടിയിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും സൗമ്യതയും തികഞ്ഞ അച്ചടക്കവും പുലർത്തിയ നേതാവായിരുന്നു എം.ചന്ദ്രൻ. പ്രസംഗത്തെക്കാൾ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പാർട്ടിയെ വളർത്തിയത്.  പല വിഷയങ്ങളിലും വിട്ടുനിൽക്കുകയും വഴിമാറി നടക്കുകയും ചെയ്ത പ്രവർത്തകരെ ഒരുമിപ്പിച്ച് അദ്ദേഹം സംഘാടക മികവു തെളിയിച്ചു. 

ചെറിയ കാര്യങ്ങളിൽപ്പോലും പാർട്ടിയുടെ ഉത്തരവാദപ്പെട്ടവരെ നേരിട്ടു വിളിച്ചു വിഷയം സംസാരിച്ചു തീർക്കും. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ ഈ ഇടപെടലും സ്നേഹവും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി നിലപാടുകളിൽ അവസാനം വരെ കാർക്കശ്യം സൂക്ഷിച്ചു. യേ‍ാജിച്ച ആളുകളെ കണ്ടെത്തി, ശരിയായ ചുമതല നൽകാനും ശ്രദ്ധിച്ചു. അവർ തന്നെക്കാൾ വളരുന്നതിൽ അഭിമാനിച്ചു. 

ADVERTISEMENT

നേതൃത്വത്തിൽ വിഭാഗീയത കത്തിനിന്നപ്പേ‍ാഴും ജില്ലയിൽ പാർട്ടിയെ അത് ബാധിക്കാതിരിക്കാനുള്ള ശ്രമമുണ്ടായിരുന്നു, വിജയിക്കുകയും ചെയ്തു. കടുത്ത വി.എസ്.പക്ഷക്കാരനായി അറിയപ്പെട്ട ‘ചന്ദ്രേട്ടൻ’ വിഭാഗീയതയുടെ കനലുകൾക്കിടയിലും എല്ലാവരെയും ചേർത്തുപിടിച്ചു നടന്നു. 

സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന എം.ചന്ദ്രന്റെ കാലം പാലക്കാട് പാർട്ടിയുടെ വളർച്ചയുടെ ഘട്ടം കൂടിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിന് ഈ സമയത്തുണ്ടായ മുന്നേറ്റം മികച്ച പാർട്ടി കേഡർമാരെ സൃഷ്ടിച്ചു. യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി, സ്വന്തം നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റായി. തൃത്താല ഏരിയകമ്മിറ്റിയുടെ ആദ്യ സെക്രട്ടറി. ബ്ലേ‍ാക്ക് വികസന കൗൺസിലിന്റെ(ബിഡിസി) അധ്യക്ഷനെന്ന നിലയിൽ പെ‍ാതുസമ്മതി നേടി. 

ടി. ശിവദാസമേനേ‍ാൻ പാ‍ർട്ടിയിൽ നടത്തിയ തലമുറമാറ്റത്തിൽ ചന്ദ്രനായിരുന്നു മുൻനിരയിൽ. മേനേ‍ാന്റെ രാഷ്ട്രീയ നൈപുണ്യവും ചന്ദ്രന്റെ സംഘടനാപാടവവും ജില്ലയിൽ പാർട്ടിയെ കരുത്തുറ്റതാക്കി. ആ മുന്നേറ്റത്തിൽ അന്നു പാലക്കാട് ലേ‍ാക്സഭാ മണ്ഡലം എൻ.എൻ.കൃഷ്ണദാസിലൂടെ സിപിഎം പിടിച്ചെടുത്തു.

ഒറ്റപ്പാലം ലേ‍ാകസഭാ മണ്ഡലം എസ്.ശിവരാമനിലൂടെയും പാർട്ടി സ്വന്തമാക്കി. കീഴ്ഘടകങ്ങൾ മുതൽ ചന്ദ്രന്റെ സംഘടനാപാടവം പ്രതിഫലിച്ചതായി മുതിർന്ന നേതാക്കൾ അനുസ്മരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ആലത്തൂരിൽ നിന്ന് എംഎൽഎ ആയത് പെ‍ാതുസമ്മതി വിളിച്ചേ‍ാതുന്നതാണ്. 

ADVERTISEMENT

സിപിഎം ജില്ലാകമ്മിറ്റി ഒ‍ാഫിസ് കെട്ടിടം എം.ചന്ദ്രന്റെ ആശയവും തീരുമാനവുമാണ്. കർഷകരുടെയും കർഷകതെ‍ാഴിലാളികളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും അടുത്തറിഞ്ഞ്, അത് നിയമസഭയിലും വകുപ്പുകളിലും സെക്രട്ടേറിയറ്റിലും ഉന്നയിക്കുന്നതിലും വിജയിച്ചു. പല യൂണിനുകളുടെയും നേതൃത്വം വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുമ്പേ‍ാഴും കർഷകർക്കെ‍ാപ്പമായിരുന്നു മനസ്സ്.

സ്പീക്കർ എ.എം.ഷംസീർ എം.ചന്ദ്രന്റെ വസതിയിലെത്തി റീത്ത് സമർപ്പിക്കുന്നു

വിഭാഗീയതയുടെ കാലത്ത് രണ്ടുമക്കളേയും തൃത്താല ചേ‍ാക്കേ‍ാട് ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയെങ്കിലും നടപടി പിന്നീട് റദ്ദാക്കി. കഴിഞ്ഞവർഷം കെ‍ാച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരം, 75 വയസ് പ്രായപരിധിയിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവായി ജില്ലാകമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവായെങ്കിലും, ഗുരുതരമായ ആരേ‍ാഗ്യപ്രശ്നങ്ങളാൽ കാര്യമായി രംഗത്തിറങ്ങാനായില്ല.തൃത്താല മണ്ഡലം കേ‍ാൺഗ്രസിൽ നിന്ന് തിരിച്ചുപിടിക്കാൻ ചുക്കാൻ പിടിച്ചത് എം.ചന്ദ്രനായിരുന്നു. രേ‍ാഗത്തിന്റെ സൂചനകൾ തിരിച്ചറിഞ്ഞിട്ടും അതു കൂട്ടാക്കാതെ അദ്ദേഹം അന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായി. 

നേതൃത്വത്തിന് തിരിച്ചു നൽകി; ചരിത്രവിജയം

വിഭാഗീയതയുടെ പേരിൽ ആദ്യം സീറ്റ് നിഷേധിച്ചെങ്കിലും രൂക്ഷമായ പ്രശ്നം പരിഹരിക്കാൻ നൽകിയ സീറ്റിൽ എം.ചന്ദ്രൻ പാർട്ടിക്ക് തിരിച്ചു നൽകിയത്റെക്കേ‍ാർഡ് ഭൂരിപക്ഷത്തേ‍ാടെയുള്ള വിജയം..പാർട്ടിയിലെ വിഭാഗീയതയിൽ  2006–ൽ, വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ചന്ദ്രന് മലമ്പുഴ നൽകണമെന്ന് വിഎസ് പക്ഷം ശക്തമായി ആവശ്യപ്പെട്ടു. വിജയം ഉറപ്പുള്ളസീറ്റ് നൽകണമെന്നും സമ്മർദം ചെലുത്തി.

ADVERTISEMENT

ദീർഘകാലം ജില്ലാസെക്രട്ടറിയായിരുന്ന ചന്ദ്രൻ ഒരുതവണയേ‍ മത്സരിച്ചിരുന്നുള്ളു.1996 ൽ കെ‍ാല്ലങ്കേ‍ാട് മണ്ഡലത്തിലായിരുന്ന അത്.എന്നാൽ, വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം നൽകിയെന്ന പേരിൽ നേതൃത്വം അദ്ദേഹത്തെ ആദ്യം മാറ്റി നിർത്തി. നേതൃത്വത്തിലെ തർ‌ക്കങ്ങൾ‌ക്കും അഭിപ്രായഭിന്നതക്കും ഒടുവിൽ അദ്ദേഹത്തിന് ആലത്തൂർ സീറ്റ്  നൽകി. ഡിഐസിയിലെ എ.രാഘവനെ അന്ന് 47,671 വേ‍ാട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചന്ദ്രൻ തേ‍ാൽപ്പിച്ചത്.

എം.ചന്ദ്രൻ; പ്രതിസന്ധിയിൽ പതറാതെ നിന്ന നായകൻ : എൻ.എൻ. കൃഷ്ണദാസ് (സിപിഎം സംസ്ഥാന സമിതി അംഗം)

പലകാര്യത്തിലും ആശങ്കയും ആശയക്കുഴപ്പവും നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങൾ ലളിതമായി മറികടക്കാനും അതു പരിഹരിക്കാനുമുള്ള അസാധാരണ മിടുക്കുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രവർത്തകർ നേരിട്ട എത്രയേ‍ാ ധർമ്മസങ്കടങ്ങളുടെ കുരുക്ക് അദ്ദേഹം  നിഷ്പ്രയാസം അഴിച്ചു.

ലളിത യുക്തിയായിരുന്നു അദ്ദേഹത്തിന്റേത്. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഭാവനാപൂർണമായ നടപടികളാണ് സ്വീകരിച്ചത്. മലമ്പുഴ മണ്ഡലത്തിൽ അക്കാലത്തുണ്ടായ രൂക്ഷമായ രാഷ്ട്രീയ സംഘർഷത്തിലും തുടർച്ചയായ കെ‍ാലപാതകങ്ങളിലും  പാർട്ടിയെ പതറാതെ നയിച്ചു. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു. ഒ‍ാഫിസ് ഏതു സമയവും ആക്രമിക്കപ്പെടാമെന്നായിരുന്നു സ്ഥിതി. അന്ന് ഞാൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു ശക്തനായ നേതാവ് എന്നതിനെ‍ാപ്പം സരസനും സഞ്ചാരപ്രിയനുമായിരുന്നു അദ്ദേഹം. 

ഞാൻ എംപിയായിരുന്ന കാലത്ത് അതിർത്തി സംസ്ഥാനങ്ങളിൽ മിക്കതിലും സഞ്ചരിച്ചു. ആൻഡമാൻ ദീപിലുമെത്തി.പാർട്ടി ചിട്ടയിലെ കണിശതയുണ്ടെങ്കിലും സംസാരത്തിലും സമീപനത്തിലും സരസനായിരുന്നു. പ്രവർത്തകരുടെ മനസിൽ അദ്ദേഹം പെട്ടെന്ന് സ്ഥാനം പിടിച്ചു. ചന്ദ്രേട്ടന്റെ മരണം പാർട്ടിയെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടം തന്നെയാണ്.

ബഹുജന നേതാവെന്ന് പിണറായി വിജയൻ

സിപിഎമ്മിന്റെ ശക്തനായ നേതാവ് എന്നതിനെ‍ാപ്പം ശ്രദ്ധേയനായ നിയമസഭാംഗവുമായിരുന്നു എം.ചന്ദ്രൻ സഭയിലെ അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകൾ ജനകീയ ആവശ്യങ്ങൾ പ്രതിധ്വനിപ്പിക്കാനും നിയമനിർമ്മാണ പ്രക്രിയയെ കൂടുതൽ സജീവമാക്കാനും സഹായിച്ചു. പാലക്കാട് ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബഹുജന നേതാവായ ചന്ദ്രൻ  ദീർഘകാലം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച്  അണിനിരത്തുന്നതിലും നേതൃപാടവം തെളിയിച്ചു. പാർട്ടിക്കെതിരെയുള്ള  കടന്നാക്രമണത്തിനെതിരെ ശക്തമായ നേതൃത്വം നൽകി. എം.ചന്ദ്രന്റെ  വിയോഗം തൊഴിലാളിവർഗ  പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതുസമൂഹത്തിനും നഷ്ടമാണ്. 

ഉഴപ്പരുത്; ചന്ദ്രേട്ടൻ ഓർമിപ്പിച്ചു: മന്ത്രി രാജേഷ്

എന്റെ ജീവിതം, നിർണായകഘട്ടത്തിൽ വഴിതിരിച്ചുവിടുകയും സ്വാധീനിക്കുകയും ചെയ്ത പ്രധാനപ്പെട്ട നേതാവും വ്യക്തിയുമാണ് എം.ചന്ദ്രൻ. 93–ൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായത് എന്റെ  രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ സ്ഥാനം ഏറ്റെടുക്കാൻ കടുത്ത ആശങ്കയും സംഘർഷവും ഉണ്ടായിരുന്നെങ്കിലും ധൈര്യം പകർന്ന് അദ്ദേഹം കൂടെ നിന്നു. പിന്നീട് സംഘടനാ നേതൃസ്ഥാനങ്ങൾ ഒഴിഞ്ഞു പേ‍ാകാൻ ഞാൻ തുനിഞ്ഞപ്പേ‍ാൾ വീണ്ടും ചന്ദ്രേട്ടനെത്തി പിടിച്ചുനിർത്തി. പഠനം ഉഴപ്പരുതെന്നും ഇടയ്ക്കിടെ ഒ‍ാർമിപ്പിച്ചു.

നിയമസഭാതിരഞ്ഞെടുപ്പിൽ തൃത്താലയിൽ അദ്ദേഹം ചുമതലക്കാരനായി. മണ്ഡലം തിരിച്ചുപിടിക്കാനുളള നിശ്ചയദാർഢ്യത്തിലും ആവേശത്തിലും വിജയം നേടി. അതായിരുന്നു അവസാനത്തെ അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.  എംഎൽഎ ആയ ശേഷം തൃത്താല മണ്ഡലത്തിൽ മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ട പരിപാടികളെക്കുറിച്ചും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വിശദമായി ചർച്ച ചെയ്തു. മന്ത്രിയായി ആദ്യം അദ്ദേഹത്തിനടുത്തു ചെന്നപ്പേ‍ാൾ, ഇതുകൂടി ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നായിരുന്നു പ്രതികരണം.

ചന്ദ്രേട്ടൻ; ആലത്തൂരിന്റെ പ്രിയപ്പെട്ട സഖാവ്

ആലത്തൂർ∙ ജനഹൃദയങ്ങളിൽ ഇടം പിടിച്ച പൊതു സമ്മതനായ ജനപ്രതിനിധിയായിരുന്നു എം.ചന്ദ്രൻ. വികസന വഴിയിലെ വേറിട്ട സമീപനങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കുട്ടികൾ മുതൽ തന്നെക്കാൾ പ്രായംകൂടിയവരുടെ വരെ ചന്ദ്രേട്ടനായിരുന്നു അദ്ദേഹം. തന്നെ സമീപിച്ചവരുടെ ആവശ്യങ്ങൾക്ക് രാഷ്ട്രീയനിറം നോക്കാതെയുള്ള സഹായം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

രാഷ്ട്രീയ വിവേചനം ഇല്ലാതെ എല്ലാ വിഭാഗക്കാർക്കും പ്രയോജനപ്രദമാകുന്ന വികസന പദ്ധതികളായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. ഇക്കാര്യത്തിൽ രൂപരേഖ തയാറാക്കി അതനുസരിച്ചായിരുന്നു നിർവഹണം. പദ്ധതികളുടെ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും ഒരുമിച്ച് വിളിച്ച് പദ്ധതി വിശകലനം ചെയ്ത് നല്ല നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു മുന്നോട്ടുള്ള പോക്ക്.

രാഷ്ട്രീയാതീതമായ സ്നേഹവും ബഹുമാനവും ആർജിക്കുന്നതിന് ഈ സമീപനത്തിലൂടെ സാധിച്ചു. ആലത്തൂർ നിയോജക മണ്ഡലത്തിന്റെ ദീർഘനാളത്തെ ആവശ്യമായിരുന്ന മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായത് അദ്ദേഹത്തിന്റെ വികസന നേട്ടങ്ങളുടെ നാഴികക്കല്ലാണ്. ഒട്ടേറെ കടമ്പകൾ കടന്നാണ് മിനി സിവിൽ സ്റ്റേഷനുള്ള സ്ഥലം ലഭ്യമാക്കിയത്. മറ്റ് വകുപ്പുകളുടെ കൈവശത്തിലുള്ള സ്ഥലം കൈമാറിക്കിട്ടുക എന്നത് ശ്രമകരം തന്നെയായിരുന്നു.

ആലത്തൂർ സ്വാതി ജംക്‌ഷനിലെ ജലസേചന വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന് വിട്ടുകൊടുത്തത് എം.ചന്ദ്രന്റെ ഇടപെടലുകളെ തുടർന്നാണ്. ആലത്തൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടന്ന സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കിയത് ജനങ്ങളുടെ ബുദ്ധിമുട്ട് ഗണ്യമായി കുറയ്ക്കുന്നതിന് സഹായകമായി.   

 തൃപ്പാളൂർ ഗായത്രിപ്പുഴയുടെ കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച പാലത്തിന് ബലക്ഷയം ഉണ്ടായപ്പോൾ അത് പുനർനിർമിക്കുന്നതിന് സമയബന്ധിതമായ ശ്രമങ്ങൾ അദ്ദേഹം സ്വീകരിച്ചത് ജനങ്ങൾ ഓർക്കുന്നു. പ്രളയകാലത്താണ് ദീർഘവീക്ഷണത്തോടെയുള്ള ഈ ഇടപെടലുകളുടെ ഗുണം അനുഭവപ്പെട്ടത്.

എരിമയൂർ–ആലത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂളിയാട് കടവ് പാലം യാഥാ‍ർഥ്യമാക്കിയത് എം.ചന്ദ്രനാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും കാർഷിക മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാക്കുന്നതിനും വിദ്യാഭ്യാസ–ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി വളരെയേറെ പരിശ്രമിച്ചു. ജനകീയ കൂട്ടായ്മകളുടെ ഉത്സവങ്ങളിലും അവരുടെ ആഘോഷങ്ങളിലും ഈ ജനപ്രതിനിധിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 

ലളിതമായ വാക്കുകൾ ഉപയോഗിച്ചുള്ള പ്രസംഗ ശൈലിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പ്രസംഗം കേൾക്കാൻ എത്തുന്നവർക്കെല്ലാം മനസ്സിലാക്കുന്ന രീതിയിൽ ചുറ്റുവട്ടത്തുള്ള ഉദാഹരണങ്ങൾ പറഞ്ഞ് ചില ജനകീയ സിനിമകളിലെ സന്ദർഭങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആലത്തൂരുകാർക്ക് ആവേശമായിരുന്നു. ഒരു വ്യാഴവട്ടക്കാലം സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച എം.ചന്ദ്രൻ ആലത്തൂരിന് പ്രിയങ്കരനാകുന്നത് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ്. വൻ ഭൂരിപക്ഷത്തോടെയാണ് ആലത്തൂരുകാർ എം.ചന്ദ്രനെ വിജയിപ്പിച്ചത്. 

ജനകീയ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുന്നതിനും വികസന പദ്ധതികൾ മണ്ഡലത്തിന് വേണ്ടി നേടിയെടുക്കുന്നതിനും പ്രത്യേക മികവുകാട്ടിയാണ് അദ്ദേഹം ജനപക്ഷത്ത് നിന്നതെന്ന് മുൻ എംഎൽഎ വി.ചെന്താമരാക്ഷൻ ഓർക്കുന്നു. 2011 ലെ തിരഞ്ഞെടുപ്പിലും എം.ചന്ദ്രനു തന്നെയായിരുന്നു വിജയം.

മാസ്റ്റർ പ്ലാൻ തയാറാക്കിയുള്ള അദ്ദേഹത്തിന്റെ വികസന മാതൃകകളാണ് താൻ പിന്തുടരുന്നതെന്ന് ഇപ്പോഴത്തെ എംഎൽഎ കെ.ഡി.പ്രസേനൻ പറഞ്ഞു. 2011 ൽ എം.ചന്ദ്രനെതിരെ നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ സഹോദരൻമാർ തമ്മിലുള്ള സൗഹൃദ മത്സരമായാണ് അനുഭവപ്പെട്ടതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കുശലകുമാർ പറഞ്ഞു. പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും കണ്ടുമുട്ടിയപ്പോൾ അദ്ദേഹം കാണിച്ച ഹൃദയവിശാലത തന്നെ അദ്ഭുതപ്പെടുത്തിയെന്നും കുശലകുമാർ പറഞ്ഞു.