മുതലമട ∙ സഞ്ചാരികളുടെ തിരക്കാണു പറമ്പിക്കുളത്ത്. വേനലവധിയിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി പറമ്പിക്കുളം കാടകം കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ഓരോ ദിവസവും ഏറി വരുന്നു. പൊതുഅവധി ദിവസങ്ങളിൽ തിരക്കു പരിധി വിടുന്നതു കാരണം സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നുണ്ട്. അതോടെ പറമ്പിക്കുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതലമട ∙ സഞ്ചാരികളുടെ തിരക്കാണു പറമ്പിക്കുളത്ത്. വേനലവധിയിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി പറമ്പിക്കുളം കാടകം കാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് ഓരോ ദിവസവും ഏറി വരുന്നു. പൊതുഅവധി ദിവസങ്ങളിൽ തിരക്കു പരിധി വിടുന്നതു കാരണം സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നുണ്ട്. അതോടെ പറമ്പിക്കുളം കാണാനാകാതെ മടങ്ങേണ്ടി വരുന്നവരും ഏറെയാണ്. 

ഞായർ, മേയ് ദിനം എന്നിവ അടുത്ത ദിവസങ്ങളിൽ വന്നതോടെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഒട്ടേറെ പേർക്കു കേരള അതിർത്തി വരെയെത്തി നിരാശരായി മടങ്ങേണ്ടി വന്നു. രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന സഫാരി വൈകിട്ടു വരെ നീളും. ഒരു സഫാരി മൂന്നര മണിക്കൂർ വരെയാണു പരമാവധി നീളുക. സ‍ഞ്ചാരികളെ കാടു കാണിക്കാനായി വനം വകുപ്പിന്റെ ആറു സഫാരി വാഹനങ്ങളാണുള്ളത്.

ADVERTISEMENT

25 പേർക്ക് ഇരിക്കാവുന്ന രണ്ടു വാഹനങ്ങളും 40 പേർക്ക് ഇരിക്കാവുന്ന 4 വാഹനങ്ങളും. കാടിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞു വിശദാംശങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയുന്ന ആദിവാസി ഗൈഡ് ഈ വാഹനത്തിലുണ്ടാകും. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ ആനപ്പാടിയിൽ വാഹനങ്ങൾ നിർത്തിയതിനു ശേഷം വനം വകുപ്പിന്റെ സഫാരി വാഹനങ്ങളിൽ പോകണം. 

വാഹനങ്ങളിൽ കയറ്റേണ്ടവരുടെ പരിധി പിന്നിട്ടാൽ പിന്നീട് സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കില്ല. തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രമായ ടോപ്‌സ്‌ലിപ്പിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടായി. ആനമല കടുവാ സങ്കേതത്തിന്റെ ഭാഗമായ സേത്തുമട ചെക്പോസ്റ്റിടുത്തു മുതൽ പല ഭാഗങ്ങളിലും പുള്ളിമാൻ, കേഴമാൻ, കാട്ടി എന്ന കാട്ടുപോത്ത്, ആന തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യമുണ്ട്. തിങ്കളാഴ്ച വൈകിട്ടു ആനപ്പാടിക്കടുത്ത് ഗോത്രജനതയുടെ ക്ഷേത്രത്തിനു സമീപത്തായി 6 ആനകളുടെ കൂട്ടം അര മണിക്കൂറോളം ഉണ്ടായിരുന്നു.