കലക്ടർ പറയുന്നു ‘അങ്ങനെയാകരുത് കരിയർ’
പാലക്കാട് ∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ പ്രവൃത്തിയെ ചൂണ്ടിക്കാട്ടി, ഒരിക്കലും അങ്ങനെയാകരുത് ആരുടെയും കരിയർ എന്നു കലക്ടർ ഡോ.എസ്.ചിത്ര. ജില്ലാ ശിശുക്ഷേമ സമിതി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിലായിരുന്നു കലക്ടറുടെ ഉപദേശം.ജോലി

പാലക്കാട് ∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ പ്രവൃത്തിയെ ചൂണ്ടിക്കാട്ടി, ഒരിക്കലും അങ്ങനെയാകരുത് ആരുടെയും കരിയർ എന്നു കലക്ടർ ഡോ.എസ്.ചിത്ര. ജില്ലാ ശിശുക്ഷേമ സമിതി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസിലായിരുന്നു കലക്ടറുടെ ഉപദേശം.
ജോലി ഇഷ്ടത്തോടെ ചെയ്യുകയെന്നത് കരിയറിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതാണ്. അതിനു ചേരുന്ന കരിയർ തിരഞ്ഞെടുക്കണം. ആസ്വദിച്ചുള്ള പഠനവും പ്രധാനപ്പെട്ടതാണെന്ന് കലക്ടർ പറഞ്ഞു.ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ.ശിവൻ അധ്യക്ഷനായി. സെക്രട്ടറി പി.കൃഷ്ണൻകുട്ടി, ജോയിന്റ് സെക്രട്ടറി കെ.എം.വാസുദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.സുരേഷ്കുമാർ, എം.ദണ്ഡപാണി, കെ.സുലോചന, കെ.രമണി, പിഎംജി പ്രിൻസിപ്പൽ വി.എസ്.ഉഷ, പ്രധാനാധ്യാപിക ടി.നിർമല എന്നിവർ പ്രസംഗിച്ചു. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.മധുസൂദനൻ ക്ലാസെടുത്തു.