പാലക്കാട് ∙ ഗതാഗത നിയമ ലംഘനം പിടികൂടാൻ സ്ഥാപിച്ച റോഡ് ക്യാമറയിൽ പതിഞ്ഞതിനെത്തുടർന്ന് ഇന്നലെ പിഴ നടപടികൾ ആരംഭിച്ചത് 241 പേർക്കെതിരെ. ക്യാമറ പ്രവർത്തനം തുടങ്ങിയ രണ്ടാമത്തെ ദിവസത്തിൽ കേസുകൾ ഇരട്ടിയിൽ കൂടുതലായി. ആദ്യ ദിവസം 103 പേർക്കു മാത്രമാണു നോട്ടിസ് നൽകിയത്. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഗതാഗത നിയമ ലംഘനം പിടികൂടാൻ സ്ഥാപിച്ച റോഡ് ക്യാമറയിൽ പതിഞ്ഞതിനെത്തുടർന്ന് ഇന്നലെ പിഴ നടപടികൾ ആരംഭിച്ചത് 241 പേർക്കെതിരെ. ക്യാമറ പ്രവർത്തനം തുടങ്ങിയ രണ്ടാമത്തെ ദിവസത്തിൽ കേസുകൾ ഇരട്ടിയിൽ കൂടുതലായി. ആദ്യ ദിവസം 103 പേർക്കു മാത്രമാണു നോട്ടിസ് നൽകിയത്. ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമിൽ പരിശോധന നടത്തിയ ശേഷം നോട്ടിസ് അയച്ചു തുടങ്ങിയിട്ടുണ്ട്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിഴ നോട്ടിസ് തയാറാക്കിയാൽ ഉടൻ ഈ വിവരം നിയമ ലംഘനം നടത്തിയവരുടെ ഫോണുകളിലൂടെ മെസേജായും ലഭിക്കും. 1–6 ദിവസത്തിനുള്ളിൽ പിഴ നോട്ടിസ് വീടുകളിലെത്തും. പിഴ അടച്ചില്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ മോട്ടർ വാഹന വകുപ്പിൽ നിന്നു ലഭിക്കുന്നത് തടസ്സപ്പെടും. തുടർച്ചയായി നിയമ ലംഘനത്തിനു പിടിക്കപ്പെട്ടാലോ തുടർച്ചയായി പിഴ അടയ്ക്കാതെ വരികയോ ചെയ്താൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. 

രണ്ടാമത്തെ ദിവസവും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണു നിയമലംഘനങ്ങളാണു കൂടുതലും റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ഇരു ചക്രവാഹനങ്ങളിൽ പിന്നിൽ ഇരുന്നയാൾ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിലും മൂന്നു പേർ ഒരുമിച്ചു യാത്ര ചെയ്തതിലും ഇന്നലെ ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഇരുചക്രവാഹനങ്ങളിൽ പന്ത്രണ്ടു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെ ഇരുത്തിയുള്ള യാത്രയ്ക്കു ഇന്നലെയും പിഴ ഈടാക്കിയില്ല. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 48 ക്യാമറകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.

ADVERTISEMENT

അനധികൃത പാർക്കിങ് സംബന്ധിച്ച കേസുകൾ ആദ്യ 2 ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തിരിപ്പാലയിലും ഒറ്റപ്പാലത്തുമാണ് പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അടുത്ത ദിവസം മുതൽ ഇവിടെ നിന്നുള്ള നിയമ ലംഘനവും പിടികൂടുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എം.കെ.ജയേഷ്കുമാർ അറിയിച്ചു

അനാവശ്യ പിഴയെന്ന് പരാതി

ADVERTISEMENT

പാലക്കാട് ∙ എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് ആവശ്യമില്ലാത്ത വാഹനങ്ങൾക്കും പിഴ ഈടാക്കി നോട്ടിസ് വരുന്നതായി പാലക്കാട് വിന്റേജ് കാർ ക്ലബ് ഭാരവാഹികൾ പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 1994നു മുൻപ് ഇറങ്ങിയ വിന്റേജ് കാർ ഉൾപ്പെടെ വാഹനങ്ങൾക്കു സീറ്റ് ബെൽറ്റിന്റെ ആവശ്യമില്ലെന്നു ക്ലബ് ഭാരവാഹികളായ രാജേഷ് അമ്പാട്ട്, എ.ശ്രാവൺ, രമ്യ രാജേഷ് എന്നിവർ അറിയിച്ചു. പക്ഷേ സീറ്റ് ബെൽറ്റ് ഇല്ലാത്ത എല്ലാ വാഹനങ്ങളും ക്യാമറയിൽ കുടുങ്ങുകയാണ്. ഇത്തരം വാഹനങ്ങളെ ഒഴിവാക്കുന്ന വിധം സോഫ്റ്റ്‍വെയർ ക്രമീകരിക്കാൻ സർക്കാർ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.