ചോർന്നൊലിക്കുന്ന കുടിലുകളിൽ ആദിവാസി കുടുംബങ്ങൾ; സ്ഥലവും വീടും ഇല്ല
വടക്കഞ്ചേരി ∙ ആദിവാസി ക്ഷേമത്തിനുവേണ്ടി കോടികളുടെ പദ്ധതിയുള്ളതായി സർക്കാർ പ്രഖ്യാപിക്കുമ്പോഴും ചോർന്നൊലിക്കുന്ന ടാർപായ കൊണ്ടു മറച്ച കുടിലിൽ അന്തിയുറങ്ങുകയാണു വടക്കഞ്ചേരി പഞ്ചായത്തിലെ പല്ലാറോഡിലുള്ള ആദിവാസികൾ ഉൾപ്പെടെയുള്ള നിർധന കുടുംബങ്ങൾ. 2014 മുതൽ വീടിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. ആശിച്ച

വടക്കഞ്ചേരി ∙ ആദിവാസി ക്ഷേമത്തിനുവേണ്ടി കോടികളുടെ പദ്ധതിയുള്ളതായി സർക്കാർ പ്രഖ്യാപിക്കുമ്പോഴും ചോർന്നൊലിക്കുന്ന ടാർപായ കൊണ്ടു മറച്ച കുടിലിൽ അന്തിയുറങ്ങുകയാണു വടക്കഞ്ചേരി പഞ്ചായത്തിലെ പല്ലാറോഡിലുള്ള ആദിവാസികൾ ഉൾപ്പെടെയുള്ള നിർധന കുടുംബങ്ങൾ. 2014 മുതൽ വീടിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകളില്ല. ആശിച്ച ഭൂമി ആദിവാസികൾക്ക് എന്ന സർക്കാർ പദ്ധതിയും പാതിവഴിയില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം നെല്‍പാടത്തു പുല്ലു പറിക്കുന്നതിനിടെ തെങ്ങു ദേഹത്തു വീണു മരിച്ച തങ്കമണിയുടേത് അടക്കമുള്ള വീടുകള്‍ ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. പലരും പേടിച്ചുവിറച്ചാണ് ഇവിടെ താമസിക്കുന്നത്. മഴ ശക്തമായതോടെ വീടുകള്‍ക്കുള്ളിലും വെള്ളം കെട്ടിനില്‍ക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്ത ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വീടു നിർമിക്കാൻ സ്ഥലം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് ഒട്ടേറെ കുടുംബങ്ങള്‍ അപേക്ഷ നൽകിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
5 വർഷം മുൻപു നൽകിയ അപേക്ഷയിൽ പലകുറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തീരുമാമെടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പല്ലാറോഡ് ഭാഗത്തു കണ്ടെത്തിയ ഭൂമി താമസയോഗ്യമല്ലെന്നു പറഞ്ഞു തള്ളുകയായിരുന്നെന്നു വീട്ടുകാര്‍ പറഞ്ഞു. അഞ്ചോളം സ്ഥലങ്ങൾ ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തു. പലതും സർക്കാർ നടപടി കഴിഞ്ഞു ഭൂമി വാങ്ങാൻ എത്തുമ്പോഴേക്കു വിറ്റുപോയി. പല്ലാറോഡ് മലമുകളിൽ യാത്രാസൗകര്യം പോലും ഇല്ലാത്ത ഭാഗത്താണു പലരും താമസിക്കുന്നത്. വൈദ്യുതി എത്തിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകിയിട്ടില്ല. പലരുടെയും പറമ്പിൽ കൂടി കടന്നാണ് ഇവർ കൂരകളിൽ എത്തുന്നത്.