ലക്ഷം രൂപയുടെ കോഴികളെ കാട്ടുപൂച്ച കൊന്നു; ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് ഉടമ
മണ്ണാർക്കാട് ∙ തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം, കോഴിഫാമിലെ 300 കോഴികൾ ചത്തു. ഇന്നലെ രാവിലെയാണു സംഭവം. അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണു കൊന്നത്. വീട്ടിൽനിന്നു 100 മീറ്റർ അകലെ രണ്ട് ഫാമുകളിലായി 3,000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല

മണ്ണാർക്കാട് ∙ തെങ്കര കൈതച്ചിറയിൽ കാട്ടുപൂച്ചയുടെ ആക്രമണം, കോഴിഫാമിലെ 300 കോഴികൾ ചത്തു. ഇന്നലെ രാവിലെയാണു സംഭവം. അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണു കൊന്നത്. വീട്ടിൽനിന്നു 100 മീറ്റർ അകലെ രണ്ട് ഫാമുകളിലായി 3,000 കോഴികളാണുള്ളത്. രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്കു പോയതിനു ശേഷമാണു സംഭവം. അൽപസമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമിൽ ചെന്നപ്പോൾ ഫാമിന്റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു.
ഷൈലയെ കണ്ടതോടെ പൂച്ച ഓടിമറഞ്ഞു. ഫാമിനുള്ളിൽ നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതെന്ന് ഷൈല പറഞ്ഞു. കോഴികൾ രണ്ടരക്കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പത്തു വർഷമായി ഫാം തുടങ്ങിയിട്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്ന് റെജി പറഞ്ഞു.
English Summary : Wild cat attack, 300 chickens died in chicken farm