വാളയാർ ∙ സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്സിലെ യൂണിയനുകളുടെ ഹിത പരിശോധനയിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസിഡന്റായ എഐടിയുസി യൂണിയൻ പുറത്തായി. സംസ്ഥാന ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ കീഴിലുള്ള ട്രേഡ് യൂണിയൻ 14.25 % വോട്ടു മാത്രമാണ് നേടിയത്. പോയ തവണ ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ ∙ സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്സിലെ യൂണിയനുകളുടെ ഹിത പരിശോധനയിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസിഡന്റായ എഐടിയുസി യൂണിയൻ പുറത്തായി. സംസ്ഥാന ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ കീഴിലുള്ള ട്രേഡ് യൂണിയൻ 14.25 % വോട്ടു മാത്രമാണ് നേടിയത്.

പോയ തവണ ഇവർ മൂന്നാം സ്ഥാനത്തായിരുന്നു. 15% വോട്ടു നേടിയാൽ മാത്രമേ യൂണിയന് അംഗീകാരം ലഭിക്കൂ. ഇതിനൊപ്പം എഐടിയുസി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ ഡയറക്ടർ ബോർഡ് അംഗമായിരിക്കെ യൂണിയൻ പുറത്തായതു വലിയ ചർച്ചയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. അതേ സമയം 35 അംഗങ്ങൾ മാത്രമുണ്ടായിട്ടും 54 വോട്ടു നേടാൻ എംസിഎൽ വർക്കേഴ്സ് യൂണിയനു (എഐടിയുസി) സാധിച്ചു. 19 വോട്ടു കൂടുതൽ നേടിയെങ്കിലും ചരിത്രത്തിൽ ആദ്യമായി എഐടിയുസി ഹിത പരിശോധനയിൽ പുറത്തായി. 

ADVERTISEMENT

സിഐടിയുവിനൊപ്പം സംസ്ഥാന പ്രതിപക്ഷ പാർട്ടികൾക്കു കീഴിലുള്ള ഐഎൻടിയുസി, എസ്ടിയു യൂണിയനുകളും മിന്നും വിജയം നേടിയപ്പോൾ എഐടിയുസി യൂണിയന്റെ തോൽവി സിപിഐക്കും ഇടതുപക്ഷത്തിനും ഒരുപോലെ തിരിച്ചടിയായി. 3 വർഷത്തിലൊരിക്കൽ നടക്കുന്ന ഹിത പരിശോധനയിൽ ഇക്കുറിയും എംസിഎൽ എംപ്ലോയീസ് യൂണിയനാണു (സിഐടിയു) മുന്നിലെത്തിയത്.

153 വോട്ടു നേടി 40.37 ശതമാനത്തോടെയാണു സിഐടിയു ഒന്നാമതായത്. പ്രതിപക്ഷത്തെ പ്രമുഖരായ എംസിഎൽ എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്‌ടിയു)  24.01% വോട്ടോടെ രണ്ടാം സ്ഥാനത്തും മലബാർ സിമന്റ്സ് അസോസിയേഷൻ (ഐഎൻടിയുസി) യൂണിയൻ 19% ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തുമെത്തി. വാളയാർ, ചേർത്തല യൂണിറ്റുകളിലായി ആകെ 382 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 379 വോട്ട് പോൾ ചെയ്തപ്പോൾ 9 എണ്ണം അസാധുവായി. 

ADVERTISEMENT

സിഐടിയുവിൽ വോട്ടു ചോർച്ച

യൂണിയനിലെ തമ്മിലടിയും വിഭാഗീയതയും സിഐടിയു യൂണിയനിൽ വോട്ടു ചോർച്ചയുണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. 182 അംഗങ്ങളുണ്ടായിട്ടും സിഐടിയു നേടിയത് 153 വോട്ട് മാത്രമാണ്. 29 വോട്ടുകൾ ചോർന്നു. സിപിഎം ജില്ലാ സെക്രട്ടറി ഡയറക്ടറായ സ്ഥാപനത്തിൽ പാർട്ടിയിലെയും യൂണിയനിലെയും വിഭാഗീയതയിലുണ്ടായ വോട്ടുചോർച്ച വരും ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കും.

ADVERTISEMENT

സിപിഎം ജില്ലാ കമ്മിറ്റിയിലും വിഷയം ചർച്ചയ്ക്കെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 91 വോട്ടുള്ള എസ്ടിയു 91 വോട്ടും നേടിയെടുത്തപ്പോൾ 63 അംഗങ്ങളുള്ള ഐഎൻടിയുസി 72 വോട്ടു നേടി കരുത്തുകാട്ടി. പോയ തവണത്തെ നാലാം സ്ഥാനത്തു നിന്നാണ് ഐഎൻടിയുസി മൂന്നിലേക്കു കുതിച്ചെത്തിയത്.

പുതിയ നിയമനങ്ങൾ ഇല്ലാതിരുന്നത് തിരിച്ചടി:എഐടിയുസി

പ്രധാന നേതാക്കളെല്ലാം വിരമിച്ചതും പുതിയ നിയമനങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായെന്നു എംസിഎൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി). എങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടാൻ എഐടിയുസി മുന്നിലുണ്ടാകും. മലബാർ സിമന്റ്സിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൽ നിരന്തരമായി സമ്മർദം ചെലുത്തും. അടുത്ത തവണ ശക്തമായി തിരിച്ചെത്താൻ യൂണിയൻ ശ്രമിക്കുമെന്നും പറഞ്ഞു.