മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ബിരിയാണിയിൽ പുഴു
പാലക്കാട് ∙ സർക്കാർ മെഡിക്കൽ കോളജിൽ മെൻസ് ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവെന്നു പരാതി. ഇതു സംബന്ധിച്ചു കോളജ് യൂണിയൻ ആരോഗ്യവകുപ്പിന് പരാതി നൽകി. ഇന്നലെ വിളമ്പിയ ബിരിയാണിയിലാണു ജീവനുള്ള പുഴുക്കളെ കണ്ടതെന്നു വിദ്യാർഥികൾ പറഞ്ഞു. കോളജ് ക്യാംപസിലെ മെൻസ് ഹോസ്റ്റലിൽ മെസ് നടത്തിപ്പ് കുടുംബശ്രീ

പാലക്കാട് ∙ സർക്കാർ മെഡിക്കൽ കോളജിൽ മെൻസ് ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവെന്നു പരാതി. ഇതു സംബന്ധിച്ചു കോളജ് യൂണിയൻ ആരോഗ്യവകുപ്പിന് പരാതി നൽകി. ഇന്നലെ വിളമ്പിയ ബിരിയാണിയിലാണു ജീവനുള്ള പുഴുക്കളെ കണ്ടതെന്നു വിദ്യാർഥികൾ പറഞ്ഞു. കോളജ് ക്യാംപസിലെ മെൻസ് ഹോസ്റ്റലിൽ മെസ് നടത്തിപ്പ് കുടുംബശ്രീ അംഗങ്ങളാണ് കരാർ എടുത്തിട്ടുള്ളത്. വനിതാ ഹോസ്റ്റലിലേക്കും ഇവിടെ നിന്നാണു ഭക്ഷണം എത്തിക്കുന്നത്.
ഓരോ മാസവും ഭക്ഷണത്തിന് വലിയ തുക നൽകിയിട്ടും മോശം ഭക്ഷണമാണു ലഭിക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. മുടി, കല്ല്, ചെറുജീവികളുടെ അവശിഷ്ടം എന്നിവ പതിവാണ്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. ഹോസ്റ്റൽ മെസിന്റെ വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ നേതൃത്വത്തിൽ മെസ് ആരംഭിക്കാൻ ആലോചനയുണ്ടെന്ന് യൂണിയൻ പ്രതിനിധികൾ പറഞ്ഞു.