മംഗലംഡാം ∙ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം പദ്ധതി മംഗലംഡാം അണക്കെട്ടിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കട്‌ല, രോഹു, മൃഗാല തുടങ്ങിയ ഇനങ്ങളിൽപെട്ട 7,86,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് 2023 - 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗലംഡാം ∙ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം പദ്ധതി മംഗലംഡാം അണക്കെട്ടിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കട്‌ല, രോഹു, മൃഗാല തുടങ്ങിയ ഇനങ്ങളിൽപെട്ട 7,86,000 മത്സ്യക്കുഞ്ഞുങ്ങളെയാണ്  2023 - 24 പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി മംഗലം ഡാമിൽ നിക്ഷേപിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 4,71,600 രൂപയാണ് മംഗലം ഡാമിലെ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ ആർ. ചന്ദ്രൻ , നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എച്ച്.സെയ്താലി, വണ്ടാഴി പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.എസ്.സുബിത , ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ടി. ചന്ദ്രലേഖ, എസ്.രാജേഷ്, ശ്രീധരൻ കുഞ്ഞു മണി, കെ.വി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.