പാലക്കാട് ∙ രാജ്യം ഭരിക്കുന്ന ഭരണാധികാരികളിൽ ജനം അവിശ്വാസം രേഖപ്പെടുത്തിയെന്നും ഇതിന്റെ ചർച്ചകളാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ രാജ്യം ഭരിക്കുന്ന ഭരണാധികാരികളിൽ ജനം അവിശ്വാസം രേഖപ്പെടുത്തിയെന്നും ഇതിന്റെ ചർച്ചകളാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം രാജ്യത്തെ എങ്ങോട്ടെത്തിച്ചു എന്നതിന്റെ ദയനീയാവസ്ഥയാണു മണിപ്പുരി‍ൽ നിന്നു കാണുന്നത്. രാജ്യത്തെ പ്രധാനമന്ത്രി അവിടേക്കു പോകാനോ ഇതേക്കുറിച്ചു പ്രതികരിക്കാനോ തയാറായിട്ടില്ല. സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് വീണ്ടും വന്നു ചേർന്നിരിക്കുന്നത്. ഇന്ത്യയുടെ രക്ഷയ്ക്കുള്ളതാണ് ഇന്ത്യ മുന്നണി. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തതാണ് കമ്യൂണിസ്റ്റ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. 

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.സിന്ധു രാധാകൃഷ്ണൻ അധ്യക്ഷയായി. കെപിസിസി നിർവാഹക സമിതി അംഗം പി.വി.രാജേഷ്.  സെക്രട്ടറി പി.വി.രാജേഷ്, യൂഡിഎഫ് ജില്ലാ കൺവീനർ പി.ബാലഗോപാൽ, കോൺഗ്രസ് ഭാരവാഹികളായ കെ.സി.പ്രീത്, പ്രകാശൻ കാഴ്ചപ്പറമ്പിൽ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ, മഹിളാ കോൺഗ്രസ് നേതാക്കളായ വി.പി.ഫാത്തിമ, കെ.എ.ഷീബ, ഡി.വിജയലക്ഷ്മി, വി.ജ്യോതി, ടി.ഡി.ഗീതാ ശിവദാസ്, പി.പി.പാഞ്ചാലി, വി.കെ.റഹ്മത്ത്, പി.പി.ഇന്ദിരാദേവി, വി.ബിന്ദു സുരേഷ്, ടി.രാധാ ശിവദാസ്, എം.സാവിത്രി വത്സൻ, സാവിത്രി മാധവൻ, കെ.ടി.പുഷ്പവല്ലി, ആർ.പ്രീജാ സുരേഷ് എന്നിവർ പ്രസംഗിച്ചു.