സ്വാതന്ത്ര്യ സമരകാലത്തിന്റെ ഓർമകൾ അയവിറക്കി നാട്ടുകൽ പൊലീസ് സ്റ്റേഷൻ
തച്ചനാട്ടുകര ∙ സ്വാതന്ത്ര്യ സമരകാലത്തിന്റെ ഓർമകൾ അയവിറക്കി നാട്ടുകൽ പൊലീസ് സ്റ്റേഷൻ. 1912ൽ നാട്ടുകൽ ചാർജിങ് സ്റ്റേഷന്‍ ആയാണ് ആരംഭം. 1921ലെ ഖിലാഫത്ത് കലാപ സമയത്ത് ഔട്ട്പോസ്റ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു കലാപകാരികൾ തീയിട്ടിരുന്നു. ആലിക്കൽ അപ്പുണ്ണി നായരായിരുന്നു ആ സമയം പാറാവുകാരനായി ജോലി

തച്ചനാട്ടുകര ∙ സ്വാതന്ത്ര്യ സമരകാലത്തിന്റെ ഓർമകൾ അയവിറക്കി നാട്ടുകൽ പൊലീസ് സ്റ്റേഷൻ. 1912ൽ നാട്ടുകൽ ചാർജിങ് സ്റ്റേഷന്‍ ആയാണ് ആരംഭം. 1921ലെ ഖിലാഫത്ത് കലാപ സമയത്ത് ഔട്ട്പോസ്റ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു കലാപകാരികൾ തീയിട്ടിരുന്നു. ആലിക്കൽ അപ്പുണ്ണി നായരായിരുന്നു ആ സമയം പാറാവുകാരനായി ജോലി ചെയ്തിരുന്നത്.
ലഹളക്കാർ ഇദ്ദേഹത്തോടു താക്കോൽ ചോദിക്കുകയും പിന്നീടു കെട്ടിടം തകർത്തു കയ്യാമങ്ങളും ലാത്തികളും എടുത്തുകൊണ്ടു പോവുകയം ചെയ്തതായി വിവിധ ചരിത്ര രേഖകൾ പറയുന്നു. തോക്കുകൾ സൂക്ഷിച്ചിരുന്നതു പെരിന്തൽമണ്ണയിലാണ്. ഈ കെട്ടിടം പുനർനിർമിച്ചാണ് 1926ൽ സ്റ്റേഷന്‍ ആക്കി മാറ്റിയത്. ലഹളയിൽ നേരിട്ടു പങ്കെടുത്തവരെയും സഹായികളെയും പിന്നീടു പട്ടാളം പിടികൂടി നാട്ടുകല്ലിലെ ബംഗ്ലാവില്‍ വച്ചു വിചാരണ ചെയ്ത് ആൻഡമാനിലേക്കു നാടുകടത്തി. 1999ൽ സ്റ്റേഷനു പുതിയ കെട്ടിടം നിലവിൽ വന്നു.