ജീവിതശൈലീ രോഗങ്ങൾക്കെതിരെ കൃഷിവകുപ്പിന്റെ ‘പോഷകസമൃദ്ധി’
പാലക്കാട് ∙ കേരളത്തിൽ വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യപ്രദമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കൃഷിശൈലി വികസിപ്പിക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പോഷകസമൃദ്ധി മിഷൻ ആരംഭിക്കുന്നു. ആരോഗ്യപ്രദമായ ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന പദ്ധതി കർഷകദിനമായ ഇന്നു

പാലക്കാട് ∙ കേരളത്തിൽ വർധിക്കുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യപ്രദമായ ഭക്ഷണശീലം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന കൃഷിശൈലി വികസിപ്പിക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പോഷകസമൃദ്ധി മിഷൻ ആരംഭിക്കുന്നു. ആരോഗ്യപ്രദമായ ഭക്ഷണം എല്ലാവർക്കും ഉറപ്പാക്കുന്ന പദ്ധതി കർഷകദിനമായ ഇന്നു പ്രഖ്യാപിക്കും. മലയാളിക്ക് ആവശ്യമായ പോഷകാംശങ്ങൾ ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ലെന്നു വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണു പച്ചക്കറി, കിഴങ്ങ്, പയറുവർഗങ്ങൾ, പഴങ്ങൾ എന്നിവ ഓരോ വീട്ടിലും ഉറപ്പുവരുത്താൻ കൃഷിവകുപ്പു മുന്നിട്ടിറങ്ങുന്നത്. ആരോഗ്യവകുപ്പ് ഉൾപ്പെടെ മറ്റു വകുപ്പുകളുടെയും പിന്തുണ പദ്ധതിക്കുണ്ടാകും.
ഓരോ വീടിനും ആവശ്യമായ പച്ചക്കറി, വിവിധ തരം കിഴങ്ങുകൾ, പഴങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിനു വേണ്ട സഹായപദ്ധതികൾ കൃഷിഭവനുകൾ മുഖേന നൽകും. ഫ്ലാറ്റുകൾ, റസിഡൻഷ്യൽ കോളനികൾ എന്നിവയ്ക്കു പുറമേ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളെയും പദ്ധതിയിൽ അംഗങ്ങളാക്കും. ഏതൊക്കെ വിളകളാണു പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതെന്ന് ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കും. ആരോഗ്യപ്രശ്നം നേരിടുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വീടുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. കൃഷിവകുപ്പിനു കീഴിലുള്ള ഫാമുകളിലും സ്ഥാപനങ്ങളിലും വിത്തുകളും തൈകളും തയാറാക്കും.