ഒറ്റപ്പാലം ∙ പത്തടിയോളം ഉയരം, ആകാശം മുട്ടുന്ന തലപ്പാെക്കം, ഉറച്ച നടയമരങ്ങൾ.... ആനപ്രേമികൾ തലയെടുപ്പിന്റെ തമ്പുരാൻ എന്ന് ആവേശപൂർവം വിളിച്ചിരുന്ന മംഗലാംകുന്ന് കർണൻ മൂന്നര വർഷം മുൻപ് അരങ്ങാെഴിഞ്ഞെങ്കിലും ഇന്നലെ ഉടമകളുടെ വീട്ടുമുറ്റത്ത് അവതരിച്ച ‘മംഗലാംകുന്ന് കർണനും’ ചേരും അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ പത്തടിയോളം ഉയരം, ആകാശം മുട്ടുന്ന തലപ്പാെക്കം, ഉറച്ച നടയമരങ്ങൾ.... ആനപ്രേമികൾ തലയെടുപ്പിന്റെ തമ്പുരാൻ എന്ന് ആവേശപൂർവം വിളിച്ചിരുന്ന മംഗലാംകുന്ന് കർണൻ മൂന്നര വർഷം മുൻപ് അരങ്ങാെഴിഞ്ഞെങ്കിലും ഇന്നലെ ഉടമകളുടെ വീട്ടുമുറ്റത്ത് അവതരിച്ച ‘മംഗലാംകുന്ന് കർണനും’ ചേരും അതേ വിശേഷണങ്ങൾ. മംഗലാംകുന്ന് ആനത്തറവാടിന്റെ ഉടമകളായ എം.എ.പരമേശ്വരൻ, എം.എ.ഹരിദാസ് സഹോദരങ്ങളുടെ വീട്ടുമുറ്റത്താണ് ജീവൻ തുടിക്കുന്ന ശിൽപം. തലക്കുന്നിയും ഉടലും വാലും മുഖവും കാെമ്പുകളും കണ്ണുകളും ഉൾപ്പെടെ എല്ലാ ശരീരഭാഗങ്ങളും കർണന്റെ അതേ അളവിലാണു രൂപകൽപന ചെയ്തിരിക്കുന്നത്.

കർണന്റെ വിവിധ കോണുകളിലുള്ള ഫാെ‌ട്ടോകളും ഫ്ലക്സ് ബോർഡുകളും നോക്കിയായിരുന്നു രൂപകൽപന. മൂന്നര മാസത്തോളമെടുത്താണു ശിൽപനിർമാണം പൂർത്തിയാക്കിയത്. അഞ്ചര ലക്ഷത്തോളം രൂപ ചെലവായതായി ഉടമകൾ പറയുന്നു. കർണന്റെ കടുത്ത ആരാധകൻ കൂടിയായ എറണാകുളം ചക്കുമരശ്ശേരിയിലെ വിപിൻരാജിന്റെ നേതൃത്വത്തിലായിരുന്നു ശിൽപനിർമാണം.എം.എ.പരമേശ്വരന്റെ ഇളയ മകൻ പ്രഭുവിന്റെ വിവാഹ സൽക്കാരം നടന്ന ഇന്നലെയായിരുന്നു പ്രതിമയുടെ അനാഛാദനം.

ADVERTISEMENT

ആനകളിൽ താരമൂല്യം ഏറെയുണ്ടായിരുന്ന മംഗലാംകുന്ന് കർണൻ 2021 ജനുവരി 28നാണ് അരങ്ങാെഴിഞ്ഞത്. സ്വന്തമായി ഫാൻസ് അസോസിയേഷനുകൾ വരെയുണ്ടായിരുന്ന ശാന്തസ്വഭാവക്കാരനായിരുന്ന കാെമ്പൻ മത്സരപ്പൂരങ്ങളുടെ തലയെടുപ്പായിരുന്നു. കർണൻ ചരിഞ്ഞ ശേഷം ചെറുശിൽപങ്ങൾ പലയിടത്തും നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആനയുടെ അതേ അളവിൽ ജീവൻതുടിക്കുന്ന ശിൽപം ഒരുങ്ങുന്നത് ഒരുപക്ഷേ, ആദ്യമായിട്ടാകും. പ്രതിമ കാണാനും ഫോട്ടോ പകർത്താനും ഇന്നലെ ഉടമകളുടെ മുറ്റത്തേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു.