‘ഓ മകനെ പനിച്ചു’... പാലക്കാടിനെ മനസ്സിലാക്കാനുള്ള സൂത്രം; വലിപ്പം പോയി, പക്ഷേ, പലതിലും ഒന്നാമത് തന്നെ!
പാലക്കാട് ∙ കേരളത്തില്‍ ഏറ്റവും വലിപ്പമുള്ള ജില്ലയെന്ന ഖ്യാതി പാലക്കാടില്‍ നിന്ന് ഇടുക്കി കൊണ്ടുപോയി. എന്നാല്‍, പലതിലും ഒന്നാം സ്ഥാനത്തു തന്നെ അഭിമാനത്തോടെ നില്‍ക്കുകയാണു ജില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലും പാലും കള്ളും ഉൽപാദിപ്പിക്കുന്നത് പാലക്കാടാണ്. കേരളത്തിലെ ആദ്യ കാറ്റാടിപ്പാടം മുതല്‍ ആദ്യ

പാലക്കാട് ∙ കേരളത്തില്‍ ഏറ്റവും വലിപ്പമുള്ള ജില്ലയെന്ന ഖ്യാതി പാലക്കാടില്‍ നിന്ന് ഇടുക്കി കൊണ്ടുപോയി. എന്നാല്‍, പലതിലും ഒന്നാം സ്ഥാനത്തു തന്നെ അഭിമാനത്തോടെ നില്‍ക്കുകയാണു ജില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലും പാലും കള്ളും ഉൽപാദിപ്പിക്കുന്നത് പാലക്കാടാണ്. കേരളത്തിലെ ആദ്യ കാറ്റാടിപ്പാടം മുതല്‍ ആദ്യ ഡിഫന്‍സ് പാര്‍ക്ക് വരെ സ്ഥാപിച്ചത് ഇവിടെയാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായിക വളര്‍ച്ചയിലും മുന്നില്‍ തന്നെയാണ് ഇപ്പോഴും പാലക്കാട്.
‘ഓ മകനെ പനിച്ചു’
മകന്റെ പനിയുടെ കാര്യമല്ല. ഇതൊരു സൂത്രവാക്യമാണ്. പാലക്കാട് ജില്ല മുന്നിൽ നിൽക്കുന്ന ചില കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ഒരു സൂത്രം. ഓറഞ്ച്, മധുരക്കിഴങ്ങ്, കരിമ്പ്, നെല്ല്, പരുത്തി, നിലക്കടല, ചുണ്ണാമ്പുകല്ല് എന്നിവയുടെ കാര്യത്തിൽ പാലക്കാടാണു സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ളത്. എല്ലാത്തിന്റെയും ആദ്യ അക്ഷരം എടുത്താൽ ‘ഓ മകനെ പനിച്ചു’.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ജില്ല ഒന്നാം സ്ഥാനത്തുള്ളചില പ്രത്യേകതകള്‍
∙ ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകരണ ജില്ല
∙ പട്ടികജാതി വകുപ്പിനു കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കൽ കോളജ് ഇവിടെയാണ്
∙ കേരളത്തിലെ ഏക നിത്യഹരിത വനവും മഴക്കാടും സൈലന്റ്‌വാലി
∙ കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല
∙ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷിക്ക് ഉപയോഗിക്കുന്ന ജില്ല
∙ കേരളത്തിൽ ഏറ്റവും കൂടുതൽ കർഷകത്തൊഴിലാളികൾ ഉള്ള ജില്ല
∙ കേരളത്തിലെ ആദ്യ പൈതൃക ഗ്രാമം കൽപാത്തി
∙ ഇന്ത്യയിലെ ആദ്യ നെല്ലു മ്യൂസിയം പട്ടാമ്പിയിൽ
∙ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷൻ ഷൊർണൂർ
∙ കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ പാലക്കാട്
∙ കേരളത്തിലെ ആദ്യ കംപ്യൂട്ടറൈസ്ഡ് കലക്ടറേറ്റ്
∙ കേരളത്തിലെ ആദ്യ ട്രൈബൽ താലൂക്ക് അട്ടപ്പാടി
∙ കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം പാലക്കാട്ടെ ചൂലന്നൂരിലാണ്
∙ കേരളത്തിലെ ആദ്യ ഐഐടി പാലക്കാടാണ്
∙ കേരളത്തിലെ ആദ്യ ലേബർ ബാങ്ക് അകത്തേത്തറ