ചിറ്റൂർ ∙ ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നതും കൃഷിയിടങ്ങളുള്ളതുമായ പ്രദേശത്തു വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പ്ലൈവുഡ് കമ്പനി ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. വടകരപ്പതി പഞ്ചായത്തിലെ ലാലാക്കാട് പിരിവിൽ സ്ഥിതി ചെയ്യുന്ന കമ്പനിയാണു ജനജീവിതം ദുസ്സഹമാക്കുന്നതത്രെ. 3 വർഷം മുൻപാണ് ഇവിടെ കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റൂർ ∙ ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നതും കൃഷിയിടങ്ങളുള്ളതുമായ പ്രദേശത്തു വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പ്ലൈവുഡ് കമ്പനി ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി. വടകരപ്പതി പഞ്ചായത്തിലെ ലാലാക്കാട് പിരിവിൽ സ്ഥിതി ചെയ്യുന്ന കമ്പനിയാണു ജനജീവിതം ദുസ്സഹമാക്കുന്നതത്രെ. 3 വർഷം മുൻപാണ് ഇവിടെ കമ്പനി സ്ഥാപിച്ചത്. തുടക്കത്തിൽ വലിയ രീതിയിൽ പൊടിശല്യവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയ കമ്പനിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.

ഒട്ടേറെ പരാതികൾക്കൊടുവിൽ അധികാരികളുടെ ഇടപെടലിനെ തുടർന്നു പൊടിശല്യവും മലിനീകരണവും കുറയ്ക്കാനുള്ള സംവിധാനം കമ്പനി ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും പഴയപടിയായതായി പ്രദേശവാസികൾ പറയുന്നു. രാത്ര വലിയ രീതിയിലുള്ള പൊടിശല്യമാണ് ഇവിടെ നിന്ന് ഉണ്ടാകുന്നത് കൂടാതെ ഇരുട്ടിത്തുടങ്ങുന്നതു മുതൽ അടുത്ത ദിവസം രാവിലെ വെളിച്ചമാകുന്നതു വരെ കമ്പനിയിൽ നിന്നു വലിയ രീതിയിൽ കറുത്ത പുകയും ഉയരുന്നുണ്ട്. 

ADVERTISEMENT

എന്നാൽ, ഇതു സംബന്ധിച്ചു നാട്ടുകാർ നൽകിയ പരാതിയിൽ ബന്ധപ്പെട്ട അധികാരികൾ വേണ്ട രീതിയിൽ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കമ്പനി പ്രവർത്തനമാരംഭിച്ച ശേഷം സമീപ പ്രദേശങ്ങളിലെ കൃഷി വ്യാപകമായി നശിച്ചു. വാഴ വച്ചാൽ പോലും വിളയുന്നില്ലെന്നാണു കർഷകർ പറയുന്നത്. മഴ പെയ്യുന്ന സമയത്തു കമ്പനിയിൽ നിന്നുള്ള മലിനജലം മഴവെള്ളത്തോടൊപ്പം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഇതു സംബന്ധിച്ചു വിഡിയോ സഹിതം മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയെങ്കിലും അങ്ങനൊരു സാഹചര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നും കർഷകർ പറയുന്നു. കൂടാതെ കമ്പനിക്കകത്തു കുഴൽക്കിണറുകൾ കുഴിച്ചിട്ടുള്ളത് ചട്ടങ്ങൾ ലംഘിച്ചിട്ടാണെന്ന പരാതിയും ശക്തമാണ്. കമ്പനിയിൽ നിന്നുള്ള പൊടിശല്യം കാരണം പ്രദേശവാസികൾക്കു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ടെന്ന പരാതിയും ശക്തമാണ്.

കമ്പനിയിൽ പ്രായപൂർത്തിയാകാത്ത അതിഥിത്തൊഴിലാളികളെന്ന് 

നൂറിലേറെ തൊഴിലാളികൾ പണിയെടുക്കുന്ന കമ്പനിയിൽ പ്രായപൂർത്തിയാകാത്ത അതിഥിത്തൊഴിലാളികളും ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. ചുറ്റും വലിയ മതിൽ കെട്ടിയും അതിനു മുകളിൽ ഷീറ്റ് ഉപയോഗിച്ചു മറച്ച കമ്പനിയിലെ പ്രവർത്തനങ്ങൾ പുറത്തു നിന്നു കാണാൻ കഴിയില്ല. എന്നാൽ, ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുമ്പോൾ കൃഷിയിടങ്ങളിലൂടെ യുവാക്കൾ പോകുന്നതു കണ്ടിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. കൂടാതെ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകണമെന്നു പറയുന്നുണ്ടെങ്കിലും പലപ്പോഴും തെറ്റായ വിവരങ്ങളാണു നൽകുന്നതത്രെ.