ഒറ്റപ്പാലം∙ വാണിയംകുളം പനയൂരിൽ കൂറ്റൻ ട്രെയിലർ ലോറി റോഡിൽ കുരുങ്ങി പകൽ മുഴുവൻ ഗതാഗതം തടസ്സപ്പെട്ടു. ലോറി പാതയ്ക്കു കുറുകെ കുരുങ്ങി വാണിയംകുളം–വല്ലപ്പുഴ റോഡിലാണു ഗതാഗതം പൂർണമായി മുടങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെ പനയൂർ പഴയ റേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ വാണിയംകുളം പനയൂരിൽ കൂറ്റൻ ട്രെയിലർ ലോറി റോഡിൽ കുരുങ്ങി പകൽ മുഴുവൻ ഗതാഗതം തടസ്സപ്പെട്ടു. ലോറി പാതയ്ക്കു കുറുകെ കുരുങ്ങി വാണിയംകുളം–വല്ലപ്പുഴ റോഡിലാണു ഗതാഗതം പൂർണമായി മുടങ്ങിയത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെ പനയൂർ പഴയ റേഷൻ കടയ്ക്കു സമീപത്തെ വളവിലാണു ലോറി കുരുങ്ങിയത്. കരിങ്കൽ ക്വാറിയിലേക്കു കൂറ്റൻ യന്ത്രസാമഗ്രികളുമായി എത്തിയ ട്രെയിലർ ലോറി റോഡിലെ വളവിൽ ഒടിഞ്ഞുകിട്ടാതെ കുരുങ്ങുകയായിരുന്നു. 

ഒരാൾക്കു നടന്നുപോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരന്നു റോഡിനു കുറുകെ ലോറിയുടെ നിൽപ്. പിന്നീടു കൂനത്തറ വഴിയാണു വല്ലപ്പുഴ റോഡിലേക്കു വാഹനങ്ങളെ തിരിച്ചുവിട്ടത്. വൈകിട്ട് ആറോടെ യന്ത്രസഹായത്തോടെ ഭാരമേറിയ യന്ത്രസാമഗ്രികൾ പുറത്തേക്കു നീക്കിയ ശേഷം ശ്രമകരമായാണു ലോറിയെ റോഡിനു കുറുകെ നിന്നു മാറ്റിയത്. റോഡിൽ മണ്ണിട്ടുയർത്തിയാണു യന്ത്രം ഇറക്കിവച്ചത് എന്നിരിക്കെ അപ്പോഴും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല.

ADVERTISEMENT

യന്ത്രസാമഗ്രികൾ മറ്റാെരു ട്രെയിലർ ലോറിയിലേക്കു മാറ്റിയ ശേഷം റോഡിലെ മണ്ണ് നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണു രാത്രി വൈകിയും പുരോഗമിക്കുന്നത്. മഴയും പ്രതികൂല കാലാവസ്ഥയും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കു പലപ്പോഴും വെല്ലുവിളിയായി.

English Summary: A huge trailer lorry got stuck on the road at Ottapalam Vaniyamkulam