മൂലത്തറയിൽ വാട്ടർ വ്യൂ പാർക്ക്: പദ്ധതിക്ക് ഭരണാനുമതിയായി
ചിറ്റൂർ ∙ ഒട്ടേറെ സഞ്ചാരികളെത്തുന്ന മൂലത്തറയെ കൂടുതൽ ആകർഷകമാക്കാൻ വാട്ടർ വ്യൂ പാർക്ക് ഒരുങ്ങുന്നു. പദ്ധതിക്കായി 4.99 കോടി രൂപയുടെ ഭരണാനുമതിയായി. പെരുമാട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മൂലത്തറ ഡാം കാണാൻ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ സഞ്ചാരികൾക്കാവശ്യമായ

ചിറ്റൂർ ∙ ഒട്ടേറെ സഞ്ചാരികളെത്തുന്ന മൂലത്തറയെ കൂടുതൽ ആകർഷകമാക്കാൻ വാട്ടർ വ്യൂ പാർക്ക് ഒരുങ്ങുന്നു. പദ്ധതിക്കായി 4.99 കോടി രൂപയുടെ ഭരണാനുമതിയായി. പെരുമാട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മൂലത്തറ ഡാം കാണാൻ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഒരേക്കറിലധികം സ്ഥലവും മൂലത്തറ റഗുലേറ്റർ കോംപൗണ്ടിന്റെ ഇരു വശങ്ങളിലുമുള്ള സ്ഥലവുമാണ് പാർക്ക് നിർമാണത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. മിനി കൺവൻഷൻ സെന്റർ, സ്റ്റേജ്, അഗ്രികൾചർ–റിവർ മ്യൂസിയം, ബോട്ടിങ് ഏരിയ, ബോട്ട് ജെട്ടി, ഫാം പ്രൊഡ്യൂസ് ഷോപ്, കോട്ടേജസ്, വാട്ടർ എഡ്ജ് വോക്–വേ ആൻഡ് സൈക്ലിങ്, റെയിൻ ഷെൽറ്റർ, ചിൽഡ്രൻസ് പാർക്ക്, കാർ പാർക്കിങ് ആൻഡ് ഡ്രൈവ് വേ തുടങ്ങിയ സൗകര്യങ്ങളാണു പാർക്കിൽ ഉണ്ടാവുക.
ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ 2020–21 കാലഘട്ടത്തിലാണ് ഒട്ടേറെ സാധ്യതാ പഠനങ്ങൾക്കു ശേഷം പദ്ധതി വിഭാവനം ചെയ്തത്. തുടർന്ന് പലതവണ യോഗങ്ങളും മറ്റും ചേർന്നു. 2021–22 ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജലവിഭവ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവ സംയുക്തമായാണു പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി 2023 ഓഗസ്റ്റിൽ വകുപ്പുതല വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു.