പാലക്കാട് ∙ സംസ്ഥാനത്തെ 258 ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച കാലാവസ്ഥാ കേന്ദ്രങ്ങളിൽ (മിനി വെതർ സ്റ്റേഷൻ) നിന്നുള്ള നിരീക്ഷണങ്ങൾ അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന വിദ്യാർഥികളുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ സംഗമത്തിൽ അവതരിപ്പിക്കും. സ്കൂളുകളിൽ നിന്നുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സംസ്ഥാനത്തെ 258 ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച കാലാവസ്ഥാ കേന്ദ്രങ്ങളിൽ (മിനി വെതർ സ്റ്റേഷൻ) നിന്നുള്ള നിരീക്ഷണങ്ങൾ അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന വിദ്യാർഥികളുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ സംഗമത്തിൽ അവതരിപ്പിക്കും. സ്കൂളുകളിൽ നിന്നുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകളുമായി താരതമ്യം ചെയ്തു കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും വിലയിരുത്തും. കാലാവസ്ഥയിലെ സാരമായ മാറ്റം വിവിധ മേഖലകളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം വളർത്താൻ സമഗ്രശിക്ഷ അഭിയാൻ (എസ്എസ്എ) കേരളയുടെ നേതൃത്വത്തിലാണു കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. കെ‍ാച്ചി സർവകലാശാല, സിഡബ്ല്യുആർഡിഎം, ഐടി മിഷൻ എന്നിവയുടെ സഹായത്തേ‍ാടെയുള്ള പദ്ധതി രാജ്യത്തെ ആദ്യത്തേതാണ്. 

8 ഭൂമിശാസ്ത്ര അധ്യാപകരുടെ കേ‍ാർ കമ്മിറ്റിക്കാണു മേൽനേ‍ാട്ടച്ചുമതല. ഒരു സ്റ്റേഷന് ഒരു ലക്ഷം രൂപയാണു ചെലവ്. പാലക്കാടാണു കൂടുതൽ സ്റ്റേഷനുകളുള്ളത് – 40, തെ‍ാട്ടടുത്ത് തിരുവനന്തപുരം – 32. സ്കൂൾ വളപ്പിലെ വെതർ സ്റ്റേഷനിൽ ദിവസവും രാവിലെ പതിനെ‍ാന്നരയേ‍ാടെ കുട്ടികൾ കാറ്റിന്റെ വേഗവും ദിശയും താപനിലയിലെ ഏറ്റക്കുറച്ചിലും മഴയളവും രേഖപ്പെടുത്തും. അതു ഗൂഗിൾഫേ‍ാമിൽ എസ്എസ്എ വെബ്സൈറ്റിലെ ഡേറ്റ ബുക്കിൽ ചേർക്കും. ഡേറ്റ അടിസ്ഥാനമാക്കി ശ്രദ്ധേയമായ നിരീക്ഷണങ്ങളാണു കുട്ടികളുടേതെന്ന് അധ്യാപകർ പറയുന്നു. ചിലയിടങ്ങളിൽ 70 വർഷത്തെ താപനിലയും 100 വർഷത്തെ മഴയും വിശകലനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു യുനിസെഫ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന സംഗമത്തിൽ നിരീക്ഷണം അവതരിപ്പിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT