കാട്ടുപന്നി ആക്രമണത്തിൽ വലഞ്ഞ് കർഷകർ
നെന്മാറ∙ ഒന്നാംവിള കൃഷിയിൽ കതിർ വന്ന പാടങ്ങളെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു വരികയാണു കർഷകർ. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽവയലുകളിൽ നാശം വരുത്തിവയ്ക്കുന്നതു കൂടിയതോടെ ചെലവു കുറഞ്ഞ പരിഹാര മാർഗമാണു കർഷകർ അവലംബിക്കുന്നത്. പാട വരമ്പുകളിൽ പല നിറത്തിലുള്ള സാരികളും

നെന്മാറ∙ ഒന്നാംവിള കൃഷിയിൽ കതിർ വന്ന പാടങ്ങളെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു വരികയാണു കർഷകർ. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ നെൽവയലുകളിൽ നാശം വരുത്തിവയ്ക്കുന്നതു കൂടിയതോടെ ചെലവു കുറഞ്ഞ പരിഹാര മാർഗമാണു കർഷകർ അവലംബിക്കുന്നത്. പാട വരമ്പുകളിൽ പല നിറത്തിലുള്ള സാരികളും മുണ്ടുകളും വലിച്ചുകെട്ടിയിരിക്കുകയാണ്.
വർണക്കടലാസുകൾ, തോരണങ്ങൾ, ശബ്ദമുണ്ടാക്കുന്ന വസ്തുക്കൾ, കമ്പികൾ, കയർ, പ്ലാസ്റ്റിക് ചാക്കുകൾ തുടങ്ങി എളുപ്പം ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണു സംരക്ഷണവേലി തീർക്കുന്നത്. നെന്മാറ, അയിലൂർ പഞ്ചായത്തിൽ മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർ കാട്ടുപന്നികളുടെ ശല്യം കാരണം വലിയ ദുരിതത്തിലാണ്.
പന്നിയെ വെടിവച്ചു കൊല്ലാൻ അനുവാദം ഉള്ളവർ ആവശ്യത്തിനില്ലാത്തതും പുതിയ തോക്ക് ലൈസൻസുകൾ നൽകാത്തതും തോക്കുകൾ സറണ്ടർ ചെയ്യുന്നതും ലൈസൻസ് പുതുക്കി നൽകാത്തതും പ്രശ്നമായിട്ടുണ്ട്. പഞ്ചായത്ത് അനുമതിയുള്ള ഷൂട്ടർമാരെ ലഭിക്കണമെങ്കിൽ അവരുടെ വാഹന യാത്രയ്ക്കും തോക്കിൽ ഉപയോഗിക്കാനുള്ള തോട്ടയ്ക്കുമായി 1000 മുതൽ 2000 രൂപ വരെ ചെലവു വരും. ഇത് കർഷകർക്കു ബാധ്യതയാകുന്നതായി പരാതിയുണ്ട്. ആവശ്യത്തിന് ഷൂട്ടർമാരെ കിട്ടാതായതോടെയാണു കർഷകർ പുതിയ രീതി പരീക്ഷിച്ചു തുടങ്ങിയത്.