തണ്ണിമത്തന് വിപണി കണ്ടെത്താനാകാതെ അട്ടപ്പാടിയിൽ കർഷകൻ
അഗളി∙ കാലം തെറ്റി പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിളവെടുപ്പിനു പാകമായ 8 ടൺ തണ്ണിമത്തനു വിപണി കണ്ടെത്താനാവാതെ അട്ടപ്പാടിയിലെ ആദിവാസി കർഷകൻ. പുതൂർ മൂലക്കൊമ്പ് ഊരിലെ മണികണ്ഠനാണ് ഒരേക്കറിലെ തണ്ണിമത്തൻ വാങ്ങാൻ ആളെ കാത്തിരിക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്താണു കൃഷി. തന്റെയും കുടുംബത്തിന്റെയും

അഗളി∙ കാലം തെറ്റി പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വിളവെടുപ്പിനു പാകമായ 8 ടൺ തണ്ണിമത്തനു വിപണി കണ്ടെത്താനാവാതെ അട്ടപ്പാടിയിലെ ആദിവാസി കർഷകൻ. പുതൂർ മൂലക്കൊമ്പ് ഊരിലെ മണികണ്ഠനാണ് ഒരേക്കറിലെ തണ്ണിമത്തൻ വാങ്ങാൻ ആളെ കാത്തിരിക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്താണു കൃഷി. തന്റെയും കുടുംബത്തിന്റെയും അധ്വാനത്തിനു പുറമേ ഒരു ലക്ഷത്തോളം രൂപയുടെ ചെലവുണ്ടു കൃഷിക്ക്.
പുതൂർ കൃഷിഭവന്റെ സഹായത്തോടെ 2 ടൺ തണ്ണിമത്തൻ പ്രാദേശികമായി വിറ്റു. കിലോഗ്രാമിന് 8 രൂപ വില കിട്ടി. ശേഷിക്കുന്നതിനു വിപണി അന്വേഷിക്കുമ്പോൾ മഴയായതു കൊണ്ടു ഡിമാന്റില്ലെന്നാണു മറുപടി. ഒരാഴ്ചയ്ക്കകം വിൽക്കാനായില്ലെങ്കിൽ ചീഞ്ഞു പോകും. പിന്നെ ഉഴുതു മറിച്ച് അടുത്ത കൃഷി നോക്കേണ്ടി വരുമെന്നു മണികണ്ഠൻ കണ്ണീരോടെ പറഞ്ഞു.