സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കുളമായിരുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതായി പരാതി
അയിലൂർ∙ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കുളമായിരുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതായി പരാതി. കാരക്കാട്ട് പറമ്പ് - പതിയപ്പടി പാടശേഖര സമിതിയുടെ പരാതി പ്രകാരം റവന്യു, കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫിസർ സുരേഷ് കുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ എം.വി.സിന്ധു, കൃഷി ഉദ്യോഗസ്ഥൻ സി.സന്തോഷ്, പഞ്ചായത്ത്

അയിലൂർ∙ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും കുളമായിരുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതായി പരാതി. കാരക്കാട്ട് പറമ്പ് - പതിയപ്പടി പാടശേഖര സമിതിയുടെ പരാതി പ്രകാരം റവന്യു, കൃഷി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫിസർ സുരേഷ് കുമാർ, സ്പെഷൽ വില്ലേജ് ഓഫിസർ എം.വി.സിന്ധു, കൃഷി ഉദ്യോഗസ്ഥൻ സി.സന്തോഷ്, പഞ്ചായത്ത് അംഗം പി. പുഷ്പാകരൻ, പാടശേഖരസമിതി സെക്രട്ടറി ശശി, പ്രസിഡന്റ് രാജൻ, എന്നിവരുടെ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
സ്ഥലം ഉടമ ചന്ദ്രൻ കുളത്തിന്റെ വശങ്ങളിൽ വാഴയും തെങ്ങും കൃഷി ചെയ്ത കാര്യം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കുളം ഇല്ലാതായാൽ താഴെയുള്ള ഒട്ടേറെ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയില്ലെന്നും തരം മാറ്റാനുള്ള നീക്കം തടയണമെന്നുമായിരുന്നു പരാതി.