വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം; കുതിരാന്‍ മേൽപാലം വീണ്ടും പൊളിച്ചു
വടക്കഞ്ചേരി ∙ മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനു മുന്‍പിലെ മേൽപാലത്തിന്റെ 3 ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുകയും ടാറിങ് ചെയ്ത ഭാഗം താഴുകയും ചെയ്തതോടെയാണു തൃശൂർ ഭാഗത്തേക്കുള്ള

വടക്കഞ്ചേരി ∙ മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനു മുന്‍പിലെ മേൽപാലത്തിന്റെ 3 ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ രണ്ടു ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുകയും ടാറിങ് ചെയ്ത ഭാഗം താഴുകയും ചെയ്തതോടെയാണു തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ചുനീക്കി കൂടുതല്‍ കമ്പിയിട്ടു പുനർനിർമാണം നടത്തുന്നത്. പാലത്തില്‍ നിർമാണത്തിലെ പാളിച്ചമൂലം 25 തവണ ടാറിങ് കുത്തിപ്പൊളിച്ച് വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. ഇപ്പോഴും പൊളിക്കൽ തുടരുകയാണ്. മഴ പെയ്തതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടു. പലയിടത്തും വിള്ളലും വീണിട്ടുണ്ട്.
വഴുക്കുംപാറയില്‍ വീണ്ടും മണ്ണിടിച്ചില്‍
കുതിരാന്‍ വഴുക്കുംപാറ മേല്‍പാതയില്‍ മഴയില്‍ മണ്ണിടിഞ്ഞു. ഇക്കുറി പാലക്കാട് ഭാഗത്തേക്കു പോകുന്ന റോഡിനോടു ചേര്‍ന്നാണു മണ്ണിടിഞ്ഞത്. 30 അടി ഉയരത്തില്‍ മണ്ണിട്ടു നിര്‍മിച്ച പാതയുടെ മൂന്നു മീറ്ററോളം ഭാഗത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ഇതിന് എതിര്‍വശത്തായി കഴിഞ്ഞ ജൂലൈ മാസത്തില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ ഗതാഗതം നിരോധിച്ചു സംരക്ഷണഭിത്തി കെട്ടുന്ന പണികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണു പുതിയ മണ്ണിടിച്ചില്‍. പാലക്കാട് ഭാഗത്തേക്കുള്ള റോഡില്‍ 100 മീറ്ററോളം ഭാഗത്തു സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. മണ്ണിട്ട് ഉയര്‍ത്തുക മാത്രമാണു ചെയ്തിരിക്കുന്നത്.
English Summary: Traffic Nightmare: Potholes and Cracks Plague Vadakkanchery-Mannuthy Highway