വാളയാർ ∙ വാളയാർ ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി ആരംഭിച്ച ‘ഡാം ഡീസിൽറ്റ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മണലിന്റെയും ചെളിയുടെയും വിൽപന ഇന്നു തുടങ്ങും. രാവിലെ 11ന് എ.പ്രഭാകരൻ എംഎൽഎ ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. പ്രത്യേക പ്ലാന്റ് സ്ഥാപിച്ചാണു ഖനനം നടത്തി മണലും ചെളിയും നീക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളയാർ ∙ വാളയാർ ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി ആരംഭിച്ച ‘ഡാം ഡീസിൽറ്റ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മണലിന്റെയും ചെളിയുടെയും വിൽപന ഇന്നു തുടങ്ങും. രാവിലെ 11ന് എ.പ്രഭാകരൻ എംഎൽഎ ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. പ്രത്യേക പ്ലാന്റ് സ്ഥാപിച്ചാണു ഖനനം നടത്തി മണലും ചെളിയും നീക്കുന്നത്. ആദ്യഘട്ടത്തിൽ ശേഖരിച്ച ഒരു ലക്ഷം ടൺ മണലും ചെളിയുമാണു ടെൻഡർ നേടിയെടുത്ത ഏജൻസി മുഖാന്തരം വിൽപന നടത്തുകയെന്നു പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കേരള സ്റ്റേറ്റ് മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെംഡൽ) അധികൃതർ അറിയിച്ചു. സുതാര്യമായാണു വിൽപന നടപടികൾ. ഡാം ഡീസിൽറ്റ് സ്റ്റേഷൻ പദ്ധതി പ്രകാരമുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. അവന്തിക കോൺട്രാക്ട് ലിമിറ്റഡാണു ഖനനം നടത്താനും ചെളിയും മണലും വേർതിരിക്കാനും ടെൻഡർ നേടിയിട്ടുള്ളത്. 

ആകെ 13.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണും ചെളിയും അടങ്ങിയ മിശ്രിതമാണു ഖനനം ചെയ്തെടുക്കുക. പ്ലാന്റിലെ ഫിൽറ്ററൈസേഷൻ സംവിധാനത്തിലൂടെ മണലും ചെളിയും അരിച്ചെടുക്കും. മണൽ നിർമാണ മേഖലയിലേക്കും ചെളി കർഷകർക്കു വളമായും നൽകും. ഡാമിന്റെ വെള്ളത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കാത്ത രീതിയിലും പരിസ്ഥിതിക്കു ദോഷമാകാത്ത രീതിയിലുമാണു പദ്ധതി നടപ്പാക്കുന്നത്. മത്സ്യകർഷകരുടെ പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ശേഖരിച്ച മണലും ചെളിയും വിൽപന നടത്തിയ ശേഷമാകും അടുത്ത ഘട്ടം ഖനനം മുന്നോട്ടു പോവുക. വാളയാർ ഡാമിൽ നിന്നു കൂടി മണൽ ലഭ്യമാക്കുന്നതോടെ ജില്ലയുടെ നിർമാണ മേഖലയ്ക്കു സഹായകമാകും.