കണ്ണാടി ∙ സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്ത, സിപിഎം അംഗങ്ങളായ വനിതകളുടെ കുടുംബശ്രീ ഹോട്ടലിന് 11 മാസമായിട്ടും ലൈസൻസ് നൽകാതെ വട്ടം കറക്കി സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത്. കെട്ടിട നമ്പർ നൽകാത്തതിനാൽ ലൈസൻസും ഇല്ല. ഫുഡ് സേഫ്റ്റി ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവയും കിട്ടിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണാടി ∙  സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്ത, സിപിഎം അംഗങ്ങളായ വനിതകളുടെ കുടുംബശ്രീ ഹോട്ടലിന് 11 മാസമായിട്ടും ലൈസൻസ് നൽകാതെ വട്ടം കറക്കി സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത്. കെട്ടിട നമ്പർ നൽകാത്തതിനാൽ ലൈസൻസും ഇല്ല. ഫുഡ് സേഫ്റ്റി ലൈസൻസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവയും കിട്ടിയില്ല. പാചകക്കാർക്കും തൊഴിലാളികൾക്കുള്ള ഹെൽത്ത് സർട്ടിഫിക്കറ്റും ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ചിട്ടില്ല.

സംരംഭം പൂട്ടിയിടേണ്ടി വന്നാൽ 20 പേരുടെ വരുമാനം നിലയ്ക്കും. പഞ്ചായത്ത് സാങ്കേതിക കാരണങ്ങൾ പലതും പറയുന്നുണ്ടെങ്കിലും സിപിഎമ്മിനകത്തെ വിഭാഗീയതയാണ് പ്രശ്നകാരണം. ദേശീയ പാതയോരത്ത്  മൂന്നാം വാർഡിലെ വടക്കുമുറിയിൽ ആരംഭിച്ച ‘ടേസ്റ്റ് ആൻഡ് ബ്ലെൻഡ്സ്’ എന്ന ഹോട്ടലിനാണ് ലൈസൻസ് അനുവദിക്കാത്തത്. ഉദ്ഘാടനത്തിനു മൂന്നു മാസം മുൻപ് തന്നെ പഞ്ചായത്ത് സെക്രട്ടറിക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകാൻ സാധ്യമല്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.

ADVERTISEMENT

ദേശീയപാതയിൽ നിന്നു ദൂരപരിധി പാലിച്ചില്ലെന്നും പറയുന്നു. എന്നാൽ, എട്ട് ചെറിയ കെട്ടിടങ്ങളിൽ ഒരെണ്ണം മാത്രമാണ് ദേശീയപാത അതോറിറ്റി  പറയുന്ന ദൂരപരിധി പാലിക്കാത്തതെന്നു കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നിട്ടും മറ്റ് ഏഴ് കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടില്ല. ദൂരപരിധി പാലിക്കാതെ നിർമിച്ച കെട്ടിടം റോഡ് വികസനം വന്നാൽ പൊളിച്ചുമാറ്റാമെന്നു ദേശീയപാത അതോറിറ്റിക്ക് സത്യവാങ് മൂലം നൽകിയെങ്കിലും ഉടക്ക് വയ്ക്കുന്നത് ഗ്രാമപഞ്ചായത്ത് ആത്രേ.

കണ്ണാടി സർവീസ് സഹകരണ ബാങ്കിന്റെ ‘അതി ജീവൻ’പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പയായി നൽകിയ 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹോട്ടൽ ആരംഭിച്ചത്. നമ്പർ ലഭിക്കാത്ത പ്രശ്നം വന്നാൽ സബ്സിഡി ഉൾപ്പെടെ മുടങ്ങും. സിപിഎമ്മിലെ ഒരു വിഭാഗം പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നമ്പർ മുടക്കുന്നതെന്ന ആക്ഷേപം ഉണ്ട്. ഇതിനിടെ കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതയും മറ്റും ചൂണ്ടിക്കാട്ടിയ പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സിപിഎമ്മിലെ ചിലർ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. എന്നാൽ, സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണു പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർ കെട്ടിടത്തിന് നമ്പർ നൽകാത്തതെന്ന് മറുവിഭാഗം പറയുന്നു. അതിന് പാർട്ടിയിലെ ചിലരുടെ പിന്തുണയും ഉണ്ടെന്ന് ഇവർ പറയുന്നു.