പാലക്കാട് ∙ ലത്തീൻ കത്തോലിക്കാ വിഭാഗത്തോടുള്ള അധികാര, ഉദ്യോഗസ്ഥ അവഗണന അനുവദിച്ചുകൊടുക്കില്ലെന്നു സുൽത്താൻപേട്ട രൂപതാ ബിഷപ് മാർ പീറ്റർ അബിർ അന്തോണിസാമി മുന്നറിയിപ്പു നൽകി. ലത്തീൻ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ചു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) നടത്തിയ ജനജാഗരം സംഗമം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലത്തീൻ കത്തോലിക്കാ വിഭാഗത്തോടുള്ള അധികാര, ഉദ്യോഗസ്ഥ അവഗണന അനുവദിച്ചുകൊടുക്കില്ലെന്നു സുൽത്താൻപേട്ട രൂപതാ ബിഷപ് മാർ പീറ്റർ അബിർ അന്തോണിസാമി മുന്നറിയിപ്പു നൽകി. ലത്തീൻ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ചു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) നടത്തിയ ജനജാഗരം സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവഗണ സംബന്ധിച്ച പരാതിയിൽ സർക്കാർ ഇടപെടണം. സമ്പത്തിന്റെയും അധികാരത്തിന്റെയും സ്ഥാപിത താൽപര്യങ്ങളുടെയും പേരിൽ സമൂഹം ശിഥിലമാക്കപ്പെടുന്ന കാലത്താണു നാം ജീവിക്കുന്നത്. നന്മയുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്കും ചില കടമകളുണ്ട്. ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നവർ സ്വാർഥ താൽപര്യങ്ങൾ വെടിയണമെന്നും ബിഷപ് പറഞ്ഞു. വികാരി ജനറൽ മോൺ. അലേസ് സുന്ദർരാജ് അധ്യക്ഷനായി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ.തോമസ്, കെആർഎൽസിസി ഡപ്യൂട്ടി ജനറൽ ഫാ.ജിജു അറക്കത്തറ, എൽവിൻ ഫെർണാണ്ടസ്, ഫാ.ജോസ് മെജോ, സുൽത്താൻപേട്ട രൂപത ചാൻസലർ ഫാ.വിമൽ ആരോഗ്യരാജ്, ഡെയ്സി റാണി എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ നടത്തിയ റാലിയിൽ ആയിരക്കണക്കിനു വിശ്വാസികൾ അണിനിരന്നു. 

ADVERTISEMENT

ലത്തീൻ കത്തോലിക്കരുടെ വിദ്യാഭ്യാസ, ജോലി സംബന്ധമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുക, സർക്കാർ ഓഫിസുകളിൽ നിന്നു ലത്തീൻ കത്തോലിക്കാ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുക, ലത്തീൻ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലത്തീൻ അംഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുക, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.

Show comments