ADVERTISEMENT

തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ. മുതിർന്നവരുടെ വാദ്യസംഘത്തിൽ ഉപയോഗിക്കുന്ന പറ, ട്യൂണർ, കിലുക്ക്, മഴമൂളി എന്നീ ഉപകരണങ്ങൾക്കു സമാനമായ താളമാണ് പാഴ്‌വസ്തുക്കളിൽ നിന്ന് ‌കുട്ടികൾ ഉണ്ടാക്കിയെടുക്കുന്നത്.  അവധി ദിവസങ്ങളിലും ഒഴിവുവേളയിലുമാണു പരിശീലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com