ഒറ്റപ്പാലം ∙ പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും താലൂക്ക് റവന്യൂ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി.വിളയൂർ കണ്ടെങ്കാവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്നും 3 ടിപ്പർ ലോറികളും 2 കട്ടിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം ∙ പ്രകൃതി ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡും താലൂക്ക് റവന്യൂ സ്‌ക്വാഡും നടത്തിയ പരിശോധനയിൽ 10 വാഹനങ്ങൾ പിടികൂടി. വിളയൂർ കണ്ടെങ്കാവിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്നും 3 ടിപ്പർ ലോറികളും 2 കട്ടിങ് മെഷിനുകളും, കുലുക്കല്ലൂർ പ്രഭാപുരത്തു കരിങ്കല്ലു  ഖനനം നടത്തി കടത്തുകയായിരുന്ന മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും, പട്ടിത്തറയിൽ അനധികൃത ക്വാറിയിൽനിന്നു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. 

ജിയോളജി വകുപ്പ് അനുവദിക്കുന്ന  പാസുകൾ ഇല്ലാതെ കല്ലുകയറ്റി കൊണ്ടുപോയതിന്  കൊപ്പം സെന്ററിൽനിന്നു ടോറസ് ലോറിയും അനങ്ങനടി, കുളക്കാട് എന്നിവിടങ്ങളിൽ നിന്നും 3 ടിപ്പർ ലോറികളും പിടിച്ചെടുത്തു. അനധികൃത ക്വാറികൾക്കും പിടിച്ചെടുത്ത വാഹനങ്ങൾക്കും നിയമാനുസൃത പിഴ ഈടാക്കുന്നതിനു ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട്‌ നൽകുമെന്നു റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.പരിശോധനകൾക്ക് ഡപ്യൂട്ടി തഹസിൽദാർമാരായ കെ.രാമൻകുട്ടി, അബ്ദുൽ റഹ്മാൻ പോത്തുകാടൻ, വില്ലേജ് ഓഫിസർമാരായ ഷിജു.വൈ.ദാസ്,  എൻ.പ്രിയേഷ്, സി.അലി, കെ.വി.സവിത എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT