പാലക്കാട് ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
ഗവ. മെഡിക്കൽ കോളജിൽ നിയമനം :പാലക്കാട്∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (ഗവ. മെഡിക്കൽ കോളജ്) വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനം. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ എന്നീ തസ്തികകളിലാണ്
ഗവ. മെഡിക്കൽ കോളജിൽ നിയമനം :പാലക്കാട്∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (ഗവ. മെഡിക്കൽ കോളജ്) വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനം. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ എന്നീ തസ്തികകളിലാണ്
ഗവ. മെഡിക്കൽ കോളജിൽ നിയമനം :പാലക്കാട്∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (ഗവ. മെഡിക്കൽ കോളജ്) വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനം. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ എന്നീ തസ്തികകളിലാണ്
ഗവ. മെഡിക്കൽ കോളജിൽ നിയമനം : പാലക്കാട്∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസിൽ (ഗവ. മെഡിക്കൽ കോളജ്) വിവിധ വകുപ്പുകളിൽ താൽക്കാലിക നിയമനം. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ റസിഡന്റ്, ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ എന്നീ തസ്തികകളിലാണ് നിയമനം. ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ തസ്തികകളിലേക്ക് ഇന്നും മറ്റു തസ്തികകളിലേക്കു നാളെയും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അതത് ദിവസങ്ങളിൽ രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭിക്കും. 0491 2951010
വിദ്യാഭ്യാസ ധനസഹായം
പാലക്കാട് ∙ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്കു ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2023 മേയ് 31നു രണ്ടുവർഷം പൂർത്തീകരിച്ച് കുടിശിക കൂടാതെ വിഹിതം അടയ്ക്കുന്ന തൊഴിലാളികളുടെ മക്കൾക്കാണു ധനസഹായത്തിന് അർഹത. അപേക്ഷാഫോം 10 രൂപ നിരക്കിൽ ബോർഡിന്റെ എല്ലാ ഓഫിസിലും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാ ക്ഷേമനിധി ബോർഡിന്റെ ഓഫിസുകളിൽ ഡിസംബർ 31വരെ സ്വീകരിക്കും..
സൈക്കോ സോഷ്യൽ കൗൺസിലർ ഒഴിവ്
പാലക്കാട് ∙ കേന്ദ്ര പദ്ധതിയായ വൺ സ്റ്റോപ്പ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: എംഎസ്ഡബ്‌ള്യു/ക്ലിനിക്കൽ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇൻ സൈക്കോളജി, സൈക്യാട്രി/ന്യൂറോ സയൻസ്. ജില്ലാതലത്തിൽ സർക്കാർ/സർക്കാരിതര ഹെൽത്ത് പ്രോജക്ട് / പ്രോഗ്രാമിൽ 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25–45. 27നകം വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. 8281999061.
ലൈഫ് സർട്ടിഫിക്കറ്റ് 30നകം നൽകണം
പാലക്കാട് ∙ പത്രപ്രവർത്തക/പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ 30നകം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. 0491-2505329.
അധ്യാപക നിയമനം
പാലക്കാട് ∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിനു കീഴിലുള്ള പാലക്കാട് ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലിഷ് (ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽസ്) തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനം നടത്തും. ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദവും ബിഎഡ്, സെറ്റ് എന്നിവയാണു യോഗ്യത. കൂടിക്കാഴ്ച 23നു രാവിലെ 10നു പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ. 9447370383.
ഹിന്ദി അധ്യാപക കോഴ്സ്
പാലക്കാട് ∙ ഹിന്ദി പ്രചാരസഭയുടെ ഹിന്ദി അധ്യാപക കോഴ്സിലേക്കുള്ള പ്രവേശനം പാലക്കാട് കോട്ടയുടെ സമീപത്തുള്ള കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിൽ ആരംഭിച്ചു. 9048814573.
ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ഇന്ന്
പാലക്കാട് ∙ ജില്ലാതല വിജിലൻസ് കമ്മിറ്റി യോഗം ഇന്നു 12നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കലക്ടറും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ നേരിട്ടു നൽകാം. പരാതികളിൽ പരിശോധനയ്ക്കു ശേഷം നടപടിയെടുക്കും. 0491 2505510, 1064 (ടോൾഫ്രീ).
കൂടിക്കാഴ്ച 29ന്
ഒറ്റപ്പാലം∙ എൽഎസ്എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്കു 29നു 10.30നു കൂടിക്കാഴ്ച നടത്തും. പിജി, ബിഎഡ്, സെറ്റ് എന്നിവയാണു യോഗ്യതകൾ.
അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലിഷ് തസ്തികയില്‍ അധ്യാപക ഒഴിവ്. ഇന്നു രാവിലെ 11.30ന് കൂടിക്കാഴ്ചകള്‍ക്കു ഹാജരാകണം.
വൈദ്യുതി മുടക്കം
അനങ്ങനടി ∙ കോതകുറുശി കെഎസ്ഇബി ഓഫിസ് പരിധിയിലെ വീരമംഗലം, മാങ്ങോട് റോഡ്, ഉങ്ങുതറ, ചിരകണ്ടം, നറുകഞ്ചിറ, കുറ്റിക്കോട്, സങ്കുതൊടി, കാരാട്ടുകുറുശ്ശി, മൂസപ്പടി, ആറംകുന്നത്ത് കാവ്, എലിയപൊറ്റ, കാറ്റിങ്ങൽ കയറ്റം എന്നീ ഭാഗത്തു മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനാല്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.