പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ പിറ്റ്‌ലൈൻ നിർമാണം ജനുവരിയിൽ
പാലക്കാട് ∙ ടൗൺ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചു സ്ഥാപിക്കുന്ന പിറ്റ്‌ലൈൻ നിർമാണത്തിനു ടെൻഡറായി. ജനുവരിയോടെ നിർമാണം ആരംഭിക്കാനാണു നീക്കം.പാലക്കാട്ടു നിന്നു ദീർഘദൂര ട്രെയിൻ സർവീസുകൾക്കു വഴിതുറക്കുന്ന പിറ്റ്‌ലൈനിന്റെ പ്രധാന ഭാഗമായ ട്രാക്ക് നിർമാണത്തിനുള്ള കരാർ സേലത്തെ ജിഎം ഇൻഫ്രാടെക്കിനാണ് ലഭിച്ചത്.

പാലക്കാട് ∙ ടൗൺ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചു സ്ഥാപിക്കുന്ന പിറ്റ്‌ലൈൻ നിർമാണത്തിനു ടെൻഡറായി. ജനുവരിയോടെ നിർമാണം ആരംഭിക്കാനാണു നീക്കം.പാലക്കാട്ടു നിന്നു ദീർഘദൂര ട്രെയിൻ സർവീസുകൾക്കു വഴിതുറക്കുന്ന പിറ്റ്‌ലൈനിന്റെ പ്രധാന ഭാഗമായ ട്രാക്ക് നിർമാണത്തിനുള്ള കരാർ സേലത്തെ ജിഎം ഇൻഫ്രാടെക്കിനാണ് ലഭിച്ചത്. തുടർനടപടിക്കുള്ള പ്രാഥമിക പരിശോധന ഉടൻ നടത്തും. നടപടികൾ വേഗത്തിലാക്കുമെന്നു ഗതിശക്തി വിഭാഗത്തിന്റെ ചുമതലയുള്ള എഡിആർഎം എസ്. ജയകൃഷ്ണൻ പറഞ്ഞു.മംഗളൂരു കഴിഞ്ഞാൽ ഷൊർണൂർ ജംക്‌ഷനിലെ 12 കോച്ചുകളുടെ പിറ്റ്‌ലൈൻ ആണു ഡിവിഷനിലുള്ളത്.
സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാനാകില്ലെന്നാണ് റെയിൽവേ നിലപാട്. മംഗളൂരുവിലുള്ള മൂന്നു പിറ്റ്‌ലൈനിൽ 10 എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നു. 4 ട്രെയിനുകളുടെ അറ്റകുറ്റപ്പണി കൂടി നടത്താമെങ്കിലും ജീവനക്കാരുടെ ക്ഷാമം തടസ്സമാണ്. മംഗളൂരു സെൻട്രലിൽ പുതിയ രണ്ട് പ്ലാറ്റുഫോമുകളുടെ നിർമാണം പൂർത്തിയായി. ജംക്‌ഷനിൽ രണ്ടു പ്ലാറ്റ്ഫോം കൂടി നിർമിക്കും.
പിറ്റ്‌ലൈൻ പൂർത്തിയായാൽ പാലക്കാട് ടൗൺ സ്റ്റേഷനിൽ നിന്നു കുറഞ്ഞതു 3 ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കോയമ്പത്തൂരിൽ നിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്കു നീട്ടാനും കഴിയും. ടൗൺ റെയിൽവേ സ്റ്റേഷന്റെ 8 ഏക്കറോളം സ്ഥലത്തു ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള വികസന സാധ്യതയും പരിഗണിക്കുന്നു.
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലത്തിനു ചുറ്റുമതിൽ നിർമിക്കാനും പരിപാടിയുണ്ട്. റെയിൽവേയുടെ പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള ഗതിശക്തി വിഭാഗത്തിനു കീഴിലാണു പിറ്റ്‌ലൈൻ നിർമാണം.