വിനോദയാത്രയ്ക്കു പോയ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
തച്ചമ്പാറ ∙ വിനോദയാത്രയ്ക്കു പോയ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ. തച്ചമ്പാറ സെന്റ് ഡൊമിനിക് സ്കൂളിൽ നിന്നു വളാഞ്ചേരിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്കു വിനോദയാത്ര പോയ ഇരുപത്തഞ്ചിലേറെ വിദ്യാർഥികളാണു ചികിത്സ തേടിയത്. ഇതിൽ 10 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു

തച്ചമ്പാറ ∙ വിനോദയാത്രയ്ക്കു പോയ സ്കൂൾ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ. തച്ചമ്പാറ സെന്റ് ഡൊമിനിക് സ്കൂളിൽ നിന്നു വളാഞ്ചേരിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്കു വിനോദയാത്ര പോയ ഇരുപത്തഞ്ചിലേറെ വിദ്യാർഥികളാണു ചികിത്സ തേടിയത്.
ഇതിൽ 10 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയാണു സ്കൂളിൽ നിന്ന് 225 വിദ്യാർഥികൾ വിനോദയാത്ര പോയത്. ഇന്നലെയാണ് ഇതിൽ 25 പേർ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. വിനോദയാത്ര പോയ സ്ഥലത്തു നിന്നു ഭക്ഷണവും ഐസ്ക്രീമും കഴിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.