പോത്തുണ്ടി ഡാം കനാലുകൾ തുറക്കണമെന്ന് കർഷകർ
നെന്മാറ∙ രണ്ടാംവിള കൃഷിയെ ഉണക്കം ബാധിക്കുന്നതിൽനിന്നു രക്ഷിക്കാൻ പോത്തുണ്ടി ഡാം കനാലുകൾ തുറക്കണമെന്ന കർഷകരുടെ ആവശ്യം ശക്തം. ഒക്ടോബർ ആദ്യവാരം ഞാറ്റടി തയാറാക്കി നടീൽ പണികൾ പൂർത്തിയാക്കിയ പാടങ്ങളിൽ മഴ കിട്ടാതായതോടെ വെള്ളം വറ്റിത്തുടങ്ങി. കോഴിക്കാട് പാടശേഖരത്തിൽ 70 ഹെക്ടർ സ്ഥലത്തും തട്ടാംപാറ

നെന്മാറ∙ രണ്ടാംവിള കൃഷിയെ ഉണക്കം ബാധിക്കുന്നതിൽനിന്നു രക്ഷിക്കാൻ പോത്തുണ്ടി ഡാം കനാലുകൾ തുറക്കണമെന്ന കർഷകരുടെ ആവശ്യം ശക്തം. ഒക്ടോബർ ആദ്യവാരം ഞാറ്റടി തയാറാക്കി നടീൽ പണികൾ പൂർത്തിയാക്കിയ പാടങ്ങളിൽ മഴ കിട്ടാതായതോടെ വെള്ളം വറ്റിത്തുടങ്ങി.
കോഴിക്കാട് പാടശേഖരത്തിൽ 70 ഹെക്ടർ സ്ഥലത്തും തട്ടാംപാറ പാടശേഖരത്തിൽ 75 ഏക്കർ സ്ഥലത്തെ കൃഷിക്കും അടിയന്തരമായി ജലസേചനം നടത്തിയില്ലെങ്കിൽ ഉണങ്ങാനുള്ള സാധ്യത കൂടുതലാണെന്നു സമിതി സെക്രട്ടറിമാരായ പങ്കജാക്ഷൻ തോട്ടത്തിൽ, കെ.അബ്ബാസ് എന്നിവർ പറഞ്ഞു. ഡാം ഉപദേശക സമിതി ചേർന്നു കനാലുകൾ തുറക്കുന്നതു നീണ്ടുപോയാൽ രണ്ടാംവിള കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നു കർഷകർ മുന്നറിയിപ്പു നൽകി. ഡാമിലാണെങ്കിൽ സംഭരണ ശേഷിയുടെ പകുതി മാത്രമേ നിറഞ്ഞിട്ടുള്ളൂ. 25 അടിയിൽ താഴെ മാത്രമാണ് ജലനിരപ്പ്. ഇതു കാരണം ഡാം ഉടനെ തുറക്കുന്നതിനുള്ള തീരുമാനം ആലോചിച്ചിട്ടില്ല.