അപകടം തുടർക്കഥയായി കുമരംപുത്തൂർ വളവ്
മണ്ണാർക്കാട്∙ കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ കുമരംപുത്തൂർ വില്ലേജ് വളവ് അപകടവളവായി. റോഡ് നവീകരണത്തിനു ശേഷം അപകടങ്ങളുടെ തുടർക്കഥയാണിവിടെ. രാത്രിയാണു പ്രധാനമായും അപകടങ്ങൾ നടക്കുന്നത്. അപകടത്തിൽപെട്ട വാഹനങ്ങളിൽ മിക്കതും ലോറികളാണെന്നുള്ളതും പ്രത്യേകതയാണ്. റോഡ് നവീകരണത്തിലെ അപാകതയാണു തുടർച്ചയായി

മണ്ണാർക്കാട്∙ കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ കുമരംപുത്തൂർ വില്ലേജ് വളവ് അപകടവളവായി. റോഡ് നവീകരണത്തിനു ശേഷം അപകടങ്ങളുടെ തുടർക്കഥയാണിവിടെ. രാത്രിയാണു പ്രധാനമായും അപകടങ്ങൾ നടക്കുന്നത്. അപകടത്തിൽപെട്ട വാഹനങ്ങളിൽ മിക്കതും ലോറികളാണെന്നുള്ളതും പ്രത്യേകതയാണ്. റോഡ് നവീകരണത്തിലെ അപാകതയാണു തുടർച്ചയായി അപകടമുണ്ടാക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്.
മണ്ണാർക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഈ വളവിലെ കയറ്റം കയറുമ്പോൾ റോഡിന്റെ മധ്യത്തിൽ നിന്നു മാറി വലതു വശത്തേക്കു നീങ്ങിയാണു പോകുന്നതെന്നും എതിരെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾ ഇതോടെ കയറ്റം കയറി വരുന്ന വാഹനത്തിൽ ഇടിക്കുന്നതാണു തുടർ അപകടത്തിനിടയാക്കുന്നതെന്നുമാണു ഡ്രൈവർമാർ പറയുന്നത്. റോഡ് നവീകരണത്തിൽ അപാകതയുണ്ടെങ്കിൽ ഉടൻ പരിഹരിച്ച് അപകടം ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.