കൊല്ലങ്കോട്/ കോട്ടായി ∙ പച്ചക്കറി വാങ്ങാൻ പോലും രാജ്ഭവനിൽ കാശില്ലാത്തതു കൊണ്ടാണു ഗവർണർ പുറത്തു കറങ്ങി നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചായയ്ക്കു പാലു മേടിക്കാൻ പോലും കാശില്ല. കേരളത്തിന്റെ ഖജനാവ് താഴിട്ടു പൂട്ടിയാണു മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട്/ കോട്ടായി ∙ പച്ചക്കറി വാങ്ങാൻ പോലും രാജ്ഭവനിൽ കാശില്ലാത്തതു കൊണ്ടാണു ഗവർണർ പുറത്തു കറങ്ങി നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ന്യൂഡൽഹിയിലെ കേരള ഹൗസിൽ ചായയ്ക്കു പാലു മേടിക്കാൻ പോലും കാശില്ല. കേരളത്തിന്റെ ഖജനാവ് താഴിട്ടു പൂട്ടിയാണു മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും നവകേരള സദസ്സ് എന്ന ‘അശ്ലീലയാത്രയ്ക്കു’ പുറപ്പെട്ടതെന്നും യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട്ട് നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രവര്‍ത്തകര്‍ വേദിയിലേക്കു സ്വീകരിക്കുന്നു. ചിത്രം: മനോരമ

നയാപൈസ കയ്യിൽ ഇല്ലെങ്കിലും അഴിമതിക്കും അഹങ്കാരത്തിനും ഒട്ടും കുറവില്ല. വരുന്ന തിരഞ്ഞെടുപ്പിൽ യഥാർഥ കമ്യൂണിസ്റ്റുകൾ പോലും യുഡിഎഫിനു വോട്ട് ചെയ്യും. അത്രമാത്രം ഈ ഭരണത്തെ ജനം വെറുത്തു. നേരത്തെ വാങ്ങിയ പരാതികൾ ചാക്കിൽ കെട്ടി സൂക്ഷിച്ച സർക്കാർ നവകേരള സദസ്സിന്റെ പേരിൽ വീണ്ടും ജനങ്ങളിൽ നിന്നു വാങ്ങുകയാണ്. ബിപിഎൽ കാർഡ് മാറ്റാനും ലൈഫ് മിഷനിൽ വീടിനും ചോദിക്കുന്നവരോടു വീണ്ടും അപേക്ഷിക്കാനാണു പറയുന്നത്. അതിനാണെങ്കിൽ വീണ്ടും അപേക്ഷ വാങ്ങേണ്ട ആവശ്യമുണ്ടോ? യുവാക്കളെ അടിക്കുന്നതു കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റാണു മുഖ്യമന്ത്രി. ഇതുപോലെ ക്രിമിനൽ മനസ്സുള്ളയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്നുവെന്നതാണു ദുര്യോഗം. കേരളം കണ്ട ഏറ്റവും വലിയ ഭീരുവാണ് മുഖ്യമന്ത്രി. വൻ പൊലീസ് പടയെയും ഒപ്പം ഗുണ്ടകളെയും കൊണ്ടു യാത്ര നടത്തുന്ന മുഖ്യമന്ത്രിയാണ് വാളിനു മുന്നിലൂടെ നടന്നുപോയ കഥപറയുന്നത്. ഇരട്ടച്ചങ്കല്ല ഓട്ടച്ചങ്കാണ്. 

ADVERTISEMENT

കേരളത്തിൽ അഹങ്കരിക്കുന്ന ഇടതുപക്ഷം ബംഗാളിലെ അവസ്ഥ ഓർക്കണം. ബംഗാളിലെ സിപിഎം ജില്ലാ സെക്രട്ടറിമാർ കേരളത്തിൽ വന്നു ‘പൊറോട്ടയടിക്കുന്ന’ അവസ്ഥ ഭാവിയിൽ ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞു. ഇഷ്ടക്കാരെ തിരുകിക്കയറ്റാനും എസ്എഫ്ഐക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകുകയുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ കേന്ദ്രങ്ങളിൽ രമ്യ ഹരിദാസ് എംപി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എൻ.എ.ഖാദർ, മുൻ എംപി വി.എസ്.വിജയരാഘവൻ, കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീർ, മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ, യുഡിഎഫ് ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ, സി.എൻ.വിജയകൃഷ്ണൻ, കെ.എ.ചന്ദ്രൻ, പാളയം പ്രദീപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT