ക്രിസ്മസ് ദിനത്തിൽ ചെന്നൈ– കോഴിക്കോട് വന്ദേഭാരത്
പാലക്കാട് ∙ ക്രിസ്മസ് തിരക്കു കണക്കിലെടുത്തു റെയിൽവേ നാളെ ചെന്നൈ– കോഴിക്കോട് സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തും. നാളെ പുലർച്ചെ 4.30നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 8 കോച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 3.20നു കോഴിക്കോട് എത്തും. മടക്ക സർവീസ് ഇല്ല.30നു കൊങ്കൺ റെയിൽവേയ്ക്കു കീഴിൽ മംഗളൂരുവിൽ നിന്നു

പാലക്കാട് ∙ ക്രിസ്മസ് തിരക്കു കണക്കിലെടുത്തു റെയിൽവേ നാളെ ചെന്നൈ– കോഴിക്കോട് സ്പെഷൽ വന്ദേഭാരത് സർവീസ് നടത്തും. നാളെ പുലർച്ചെ 4.30നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന 8 കോച്ചുള്ള ട്രെയിൻ ഉച്ചകഴിഞ്ഞു 3.20നു കോഴിക്കോട് എത്തും. മടക്ക സർവീസ് ഇല്ല.30നു കൊങ്കൺ റെയിൽവേയ്ക്കു കീഴിൽ മംഗളൂരുവിൽ നിന്നു ഗോവയിലേക്ക് ആരംഭിക്കുന്ന വന്ദേഭാരതിന്റെ റേക്കുകൾ ഉപയോഗിച്ചാണു സ്പെഷൽ സർവീസ്. 06041 നമ്പർ ട്രെയിനിന്റെ മറ്റു സ്റ്റോപ്പുകൾ: പെരമ്പൂർ–4.45, കാട്പാടി–6.00, സേലം–8.28, ഈറോഡ്–9.30, തിരുപ്പൂർ–10.10, പോത്തന്നൂർ–11.18, പാലക്കാട്–12.08, ഷൊർണൂർ–1.05, തിരൂർ–2.00. കോഴിക്കോടു നിന്നു റേക്ക് കൊങ്കൺ റെയിൽവേയ്ക്കു കൈമാറും.ഇന്നു കൊച്ചുവേളി–മൈസൂരു റൂട്ടിലും ക്രിസ്മസ് സ്പെഷൽ ട്രെയിൻ (06236) സർവീസുണ്ട്. രാത്രി 10നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു നാളെ വൈകിട്ട് ഏഴിനു മൈസൂരുവിലെത്തും.
ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം നോർത്ത്, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംക്‌ഷൻ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു, കെങ്കേരി, മാണ്ഡ്യ എന്നിങ്ങനെയാണു സ്റ്റോപ്പുകൾ. ഇന്നലെ മൈസൂരു–കൊച്ചുവേളി സ്പെഷൽ സർവീസ് നടത്തിയിരുന്നു. സമയക്രമമനുസരിച്ചു ചെന്നൈ–കോട്ടയം ശബരിമല സ്പെഷൽ വന്ദേഭാരത് സർവീസ് നാളെ അവസാനിക്കുമെങ്കിലും പുതുവർഷത്തിരക്കു കണക്കിലെടുത്തു സർവീസ് നീട്ടുമെന്ന പ്രതീക്ഷയിലാണു യാത്രക്കാർ.കൊങ്കണിലേതിനു പുറമേ, കോയമ്പത്തൂർ–ബെംഗളൂരു വന്ദേഭാരതും 30ന് ആരംഭിക്കുമെന്നാണു വിവരം. അതേസമയം, ജനുവരി 3നു തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യാർഥം രണ്ടു വന്ദേഭാരത് സർവീസുകളുടെയും ഉദ്ഘാടനം മാറ്റിയാൽ ക്രിസ്മസ് സ്പെഷൽ വന്ദേഭാരത് കോഴിക്കോട്ടു നിന്നു ചെന്നൈയ്ക്കു തിരിച്ചു സർവീസ് നടത്തും. റേക്ക് പിന്നീടു മംഗളൂരുവിലെത്തിക്കും.