മലമ്പുഴ ∙ തീപിടിച്ച് കളിപ്പാട്ടക്കട പൂർണമായും കത്തിനശിച്ചു. മന്തക്കാട് ഗണേഷ് ഗിഫ്റ്റ് ഹൗസിനാണ് ഇന്നലെ രാത്രി ഒൻപതരയോടെ തീപിടിച്ചത്.അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായും അണച്ചത്. സമീപത്തെ കോഴിക്കടയിലേക്കും പുകയും ചൂടുമേറ്റെങ്കിലും കോഴി സ്റ്റോക്കുണ്ടായിരുന്നില്ല.കടയ്ക്കുള്ളിൽ നിന്നു പുക ഉയരുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലമ്പുഴ ∙ തീപിടിച്ച് കളിപ്പാട്ടക്കട പൂർണമായും കത്തിനശിച്ചു. മന്തക്കാട് ഗണേഷ് ഗിഫ്റ്റ് ഹൗസിനാണ് ഇന്നലെ രാത്രി ഒൻപതരയോടെ തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായും അണച്ചത്. സമീപത്തെ കോഴിക്കടയിലേക്കും പുകയും ചൂടുമേറ്റെങ്കിലും കോഴി സ്റ്റോക്കുണ്ടായിരുന്നില്ല.കടയ്ക്കുള്ളിൽ നിന്നു പുക ഉയരുന്നതു കണ്ടും ശബ്ദം കേട്ടുമാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉടൻ അഗ്നിരക്ഷാ സേനയെ അറിയിച്ചു. കടയ്ക്കുള്ളിൽ പഞ്ഞികൊണ്ടു നിർമിച്ച പാവകളായിരുന്നു കൂടുതലെന്നതിനാൽ പെട്ടെന്നു തീപടർന്നു. ഒട്ടേറെ പാവകൾ സ്റ്റോക്ക് ഉണ്ടായിരുന്നു.

ഇതിനിടെ മറ്റു കടകളിലേക്കു തീപടരുമെന്ന് ആശങ്കയുയർന്നെങ്കിലും തീ കെടുത്താനായി.അസി. ഫയർ സ്റ്റേഷൻ ഓഫിസർ കെ.പ്രവീൺ, ഫയർമാൻമാരായ എസ്.സുനിൽകുമാർ, ആർ.വിജേഷ്, ബി.മുകുന്ദൻ, ഗൗതം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് എത്തിയത്. സിവിൽ ഡിഫൻസ് വൊളന്റിയർമാരായ ആർ.പ്രേംരാജ്, പ്രശാന്ത് എന്നിവരും സേവനത്തിനെത്തി. മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹൻദാസും  പൊലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു