കൊല്ലം ∙ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പാലക്കാട് ജില്ലയ്ക്ക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്കൃത കലോത്സവത്തിൽ ഒന്നാമതും അറബി കലോത്സവത്തിൽ മൂന്നാം സ്ഥാനവും ജില്ല നേടി.കഴിഞ്ഞ തവണ 20 പോയിന്റ് വ്യത്യാസത്തിൽ വെള്ളിക്കപ്പ് നേടിയ ജില്ലയ്ക്ക് ഈ വർഷം കണ്ണൂരുമായി 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പാലക്കാട് ജില്ലയ്ക്ക് കലോത്സവത്തിൽ  മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സംസ്കൃത കലോത്സവത്തിൽ ഒന്നാമതും അറബി കലോത്സവത്തിൽ  മൂന്നാം സ്ഥാനവും ജില്ല നേടി. കഴിഞ്ഞ തവണ 20 പോയിന്റ് വ്യത്യാസത്തിൽ വെള്ളിക്കപ്പ് നേടിയ ജില്ലയ്ക്ക് ഈ വർഷം കണ്ണൂരുമായി 14 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതാണ് ആശ്വാസം. എന്നാൽ ഈ വർഷം ഒരു ദിവസവും കണ്ണൂരും കോഴിക്കോടും ഉയർത്തിയ വെല്ലുവിളി  മറി കടക്കാൻ ജില്ലയ്ക്കു കഴിഞ്ഞില്ല.    കഴിഞ്ഞ വർഷം 5 ഇനങ്ങളിൽ ജില്ലയിൽ നിന്ന് ആരും മത്സരത്തിൽ പങ്കെടുത്തില്ലായിരുന്നു.

എന്നാൽ ഈ തവണ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം ജില്ലയ്ക്കു 3 ഇനങ്ങളിൽ മത്സരിക്കാൻ ആളുണ്ടായില്ല. ആൺകുട്ടികളുടെ കേരള നടനം, നാഗസ്വരം, വീണ എന്നീ ഇനങ്ങളാണ് തിരിച്ചടിയായത്. ജില്ലാ കലോത്സവത്തിൽ ഒന്നാമത് എത്തിയ പലരും സംസ്ഥാനത്ത് ബി, സി ഗ്രേഡുകളിലേക്കു പിന്തള്ളപ്പെട്ടു. ഈ കുട്ടികൾ ഹയർ അപ്പീൽ   നൽകിയെങ്കിലും ഇത് നിരസിച്ചതും  തിരിച്ചടിയായി. എന്നാൽ ചില ഇനങ്ങളിൽ അപ്പീലിലൂടെ മത്സരിക്കാൻ എത്തിയവർ എ ഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. 

ADVERTISEMENT

ജില്ലാ കലോത്സവത്തിൽ നിന്ന് അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തവർ എ ഗ്രേഡ് നേടിയാലും ഇവരുടെ പോയിന്റ്  ഓവറോൾ ചാംപ്യൻ പട്ടത്തിനു പരിഗണിക്കില്ല. ജില്ലാ കലോത്സവ വേദികളിൽ തന്നെ വിധിനിർണയത്തെക്കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഉപജില്ലാ മത്സരങ്ങൾ മുതൽ ഉയരുന്ന ഇത്തരം ആരോപണങ്ങൾ വരും വർഷങ്ങളിലെങ്കിലും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന കലോത്സവങ്ങളിൽ ജില്ല വീണ്ടും പിന്നിലാകും