പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രോത്സവത്തിന് കൊടിയേറ്റി

പട്ടാമ്പി ∙ പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം തുടങ്ങി. 22 വരെയാണ് ഉത്സവാഘോഷങ്ങൾ. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സിന് മന്ത്രി എം.ബി. രാജേഷ് തിരി തെളിയിച്ചു. മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയർമാൻ പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎ ദേവസ്വം

പട്ടാമ്പി ∙ പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രോത്സവം തുടങ്ങി. 22 വരെയാണ് ഉത്സവാഘോഷങ്ങൾ. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സിന് മന്ത്രി എം.ബി. രാജേഷ് തിരി തെളിയിച്ചു. മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയർമാൻ പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹസിൻ എംഎൽഎ ദേവസ്വം ചാരിറ്റി ധനസഹായ വിതരണം നിർവഹിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ പി. വേണുഗോപാൽ, നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഗീത മണികണ്ഠൻ, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ പി.ടി. വേണുഗോപാൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ അഡ്വ. ജി. സിനി, പി.കെ. മോഹൻദാസ്, കെ.സി. ഗിരീഷ് , ക്ഷേത്രം മാനേജർ കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രിമാരായ ശ്രീധംരഞ്ചുമരത്ത് മനക്കൽ ദിവാകരൻ നമ്പൂതിരിപ്പാട്, കാലടി പടിഞ്ഞാറേടത്ത് മന ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി സജീവ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റി.
ഉത്സവ നാളുകളിൽ എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും, രാത്രിയും പ്രസാദ ഉൗട്ട് നടക്കും. ഭക്തർക്ക് കുടുംബ ഐശ്വര്യത്തിനായി കൊടിമരച്ചുവട്ടിൽ എല്ലാദിവസവും നിറപറ വയ്ക്കാനും, ദ്രവ്യങ്ങൾ സമർപ്പിക്കാനും അവസരമുണ്ടാകും. 22 വരെ കലവറ നിറയ്ക്കൽ തുടരും. സർവൈശ്വര്യ പൂജ, ഉത്സവ ബലി, പള്ളിവേട്ട , ആറാട്ട്, പ്രതിഷ്ഠാദിന ചടങ്ങ്, പറ വയ്പ്പ്, പഞ്ചാരിമേളം, ഇരട്ടത്തായമ്പക, പാണ്ടിമേളം, പഞ്ചവാദ്യം, നാഗസ്വരം, കഥകളി, ഭക്തി പ്രഭാഷണം, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, നാരായണീയ പാരായണം, അക്ഷരശ്ലോക സദസ്സ്, മാജിക്, കോലാട്ട് നൃത്തം, നൃത്തം, ഭക്തിഗാന സുധ, കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നീ പരിപാടികളോടെയാണ് ഒരാഴ്ചത്തെ ഉത്സവാഘോഷം.