പട്ടാമ്പി∙ പെരുമുടിയൂർ സ്കൂൾ വിദ്യാർഥികളുടെ മുടങ്ങിയ വഴി പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ രൂപീകരിച്ച ആക‍്ഷൻ സമിതി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ തുടങ്ങി. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾ റെയിൽ കടന്ന് വർഷങ്ങളായി വന്നുപോയിരുന്ന വഴിയാണ് റെയിൽവേ കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി∙ പെരുമുടിയൂർ സ്കൂൾ വിദ്യാർഥികളുടെ മുടങ്ങിയ വഴി പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ രൂപീകരിച്ച ആക‍്ഷൻ സമിതി റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ തുടങ്ങി. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് കുട്ടികൾ റെയിൽ കടന്ന് വർഷങ്ങളായി വന്നുപോയിരുന്ന വഴിയാണ് റെയിൽവേ കഴിഞ്ഞ ദിവസം മുടക്കിയത്. പാടത്തു നിന്ന് റെയിൽവേ ലൈനിലേക്ക് കയറിയിരുന്ന വഴിയിലെ പടവുകൾ റെയിൽവേ പെ‍ാളിച്ചുമാറ്റിതോടെയാണ് വിദ്യാർഥികളുടെ എളുപ്പ വഴി ഇല്ലാതായത്. ഇതേ തുടർന്നാണ് പഞ്ചായത്ത് നേതൃത്വത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും യോഗം ചേർന്ന് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്. 

പഞ്ചായത്ത് ഉപാധ്യക്ഷൻ സി. മുകേഷ്, പിടിഎ പ്രസിഡന്റ് കെ. സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ എട്ടംഗ സംഘം പാലക്കാട് ഡിആർഎംനെ കണ്ട് കുട്ടികളുടെ വഴി മുടങ്ങിയ വിഷയം ചർച്ചചെയ്തു. ഇന്നലെ പരിശോധനയ്ക്കായി റെയിൽവേ ഉദ്യാേഗസ്ഥർ സ്ഥലത്തെത്തി. മുഹമ്മദ് മുഹസിൻ എംഎൽഎ പഞ്ചായത്ത് അധ്യക്ഷ എ. ആനന്ദവല്ലി എന്നിവരുമായി ചർച്ച നടത്തി. മുടങ്ങിയ വഴി അതേ പോലെ തുടരാനാകില്ലെന്നും  പടിഞ്ഞാറ് ഭാഗത്ത് 150 മീറ്റർ അപ്പുറത്തുള്ള റെയിൽവേ അടിപ്പാത കുട്ടികൾക്ക് നടന്നുപോകാനുള്ള വഴിയായി താൽക്കാലികമായി ഉപയോഗിക്കാമെന്നും റെയിൽവേ അറിയിച്ചു. നേരത്തെ കുട്ടികൾ റെയിൽ കടന്നിരുന്ന ഭാഗത്ത് നിന്നു പാലത്തിനരികിലൂടെ 150 മീറ്റർ പെ‍ാന്തക്കാട് വെട്ടിത്തെളിച്ച് കുട്ടികൾക്ക് വഴിയൊരുക്കി.

ADVERTISEMENT

പാടത്തെ വെള്ളം ഒഴുകിപ്പോകുന്ന സ്ഥലമായതിനാ‍ൽ പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മണ്ണ് ഇന്നു നീക്കം ചെയ്യും.  കുട്ടികൾ റെയിൽ കടന്നിരുന്ന ഭാഗത്ത് റെയിൽവേ മേൽപാലം നിർമിച്ചാൽ പടികളുടെ എണ്ണവും ഉയരവും കൂടുമെന്നതിനാൽ ഇവിടെ അടിപ്പാത നിർമിക്കാനുള്ള പഞ്ചായത്ത് നിർദേശവും റെയിൽവേ പരിഗണിക്കും. ത്രിതല പഞ്ചായത്ത് ഫണ്ടുകളും എംഎൽഎ, എംപി ഫണ്ടുകളും ലഭ്യമാക്കി അടിപ്പാത നിർമിക്കാനാകും. ഇരുചക്ര വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും കടന്നുപോകാൻ തരത്തിൽ വീതിയും ഉയരവും കുറഞ്ഞ അടിപ്പാതയ്ക്കുള്ള രൂപരേഖ ഇന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി തയാറാക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. അടിപ്പാതയ്ക്ക് റെയിൽവേ അനുമതി ലഭിക്കുകയും എസ്റ്റിമേറ്റ് തുക പഞ്ചായത്ത് നൽകാൻ തയാറാകുകയും ചെ്താൽ പെരുമുടിയൂരിൽ അടിപ്പാത യാഥാർഥ്യമാകും.

Show comments