ADVERTISEMENT

കൊടുവായൂർ ∙ ഭർത്താവിന്റെ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. മുടപ്പല്ലൂർ മാത്തൂർ പടിക്കൽ വീട്ടിൽ പൊന്മലയുടെ മകൾ സജിനയെ (36) ആണു കഴിഞ്ഞ ദിവസം കൊടുവായൂരിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

11 വർഷം മുൻപു വിവാഹിതയായ തന്റെ സഹോദരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടു സംശയങ്ങളുണ്ടെന്നും ഗാർഹിക പീഡനം നേരിട്ടിരുന്നതായും സജിനയുടെ സഹോദരൻ സതീഷ് പൊന്മല പുതുനഗരം പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതിനു മുൻപ് തല്ലിയതിനെത്തുടർന്ന് തലപൊട്ടി 4 തുന്നലിട്ടിരുന്നതായി സതീഷ് പറഞ്ഞു.

ഇടയ്ക്ക് മുടപ്പല്ലൂർ വീട്ടിലായിരുന്ന സജിന പിന്നീട് ഭർത്താവിന്റെ വീട്ടിലേക്കു തിരികെ പോകുകയായിരുന്നു. 16നു രാത്രി 10 മണിയോടെ സജിന ആശുപത്രിയിലാണെന്നു പറഞ്ഞു ഫോൺ വന്നതിനെ തുടർന്നു ചെന്നപ്പോഴാണ് വീട്ടിലെ മുറിയിൽ തൂങ്ങിയെന്നും ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും അറിയുന്നത്.

ഗാർഹിക പീഡനത്തെ തുടർന്നായിരിക്കാം സഹോദരിയുടെ മരണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഡിവൈഎസ്പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്നു സഹോദരൻ സതീഷ് പൊന്മല പറ​ഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പുതുനഗരം എസ്ഐ കെ.ദിവാകരൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com