തേങ്കുറുശ്ശി സ്വദേശിനിക്ക് വീടായി
കുഴൽമന്ദം ∙ കണ്ടാത്ത് ഭഗവൽദാസിന്റെ സഹായത്തിൽ തേങ്കുറുശ്ശി സ്വദേശിനിക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കുറവൻകാട് അങ്ങോട് വീട്ടിൽ പരേതരായ മുരുകാണ്ടി– കമലാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രിക(44)യ്ക്കാണ് ‘കണ്ടാത്ത്’ തറവാട്ടിലെ അംഗം ഭഗവൽദാസ് വീട് നിർമിച്ചു നൽകിയത്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന

കുഴൽമന്ദം ∙ കണ്ടാത്ത് ഭഗവൽദാസിന്റെ സഹായത്തിൽ തേങ്കുറുശ്ശി സ്വദേശിനിക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. കുറവൻകാട് അങ്ങോട് വീട്ടിൽ പരേതരായ മുരുകാണ്ടി– കമലാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രിക(44)യ്ക്കാണ് ‘കണ്ടാത്ത്’ തറവാട്ടിലെ അംഗം ഭഗവൽദാസ് വീട് നിർമിച്ചു നൽകിയത്. കൂലിപ്പണി ചെയ്തു ജീവിക്കുന്ന ചന്ദ്രികയ്ക്ക് സ്വന്തമായി 3 സെന്റ് സ്ഥലം മാത്രമാണുണ്ടായിരുന്നത്. 2017ൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയെങ്കിലും കഴിഞ്ഞ വർഷമാണ് 4 ലക്ഷം രൂപ പാസായത്.
ഇതിനു പുറമെ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മുപ്പതിനായിരം രൂപ സഹായവും ലഭിച്ചു. അവിവാഹിതയായ ഇവരുടെ വിഷമാവസ്ഥ മനസ്സിലാക്കി 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. സ്ഥലത്തോട് ചേർന്നുള്ള 3 സെന്റ് സ്ഥലവും ഭഗവൽദാസ് വാങ്ങിനൽകി. ഇന്നലെ രാവിലെ നടന്ന പാലുകാച്ചൽ ചടങ്ങിനു ശേഷം താക്കോൽസമർപ്പണ ചടങ്ങ് തേങ്കുറുശ്ശി പഞ്ചായത്ത് ഉപാധ്യക്ഷ കെ.സ്വർണമണി ഉദ്ഘാടനം ചെയ്തു. ഭഗവൽദാസ് അധ്യക്ഷനായി.